ന്യൂദല്‍ഹി: ഇലക്ട്രിക് കാര്‍ വിപണിയിലെ തിരിച്ചടി കാര്യമാക്കുന്നില്ലെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന് ഗോയങ്ക. സാധാരണക്കാരെ ലക്ഷ്യമിട്ടും പിനിന്‍ഫരിന ബ്രാന്‍ഡിനു കീഴില്‍ ആഢംബര കാറുകളും കമ്പനി പുറത്തിറക്കുമെന്നും ഗോയങ്ക പറഞ്ഞു.
ഇലക്ട്രിക് കാര്‍ വിപണിക്ക് സബ്സിഡി ലഭിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ജനം വാങ്ങണം. ഭൂരിഭാഗവും ഇപ്പോഴും വിമുഖരാണ്. എന്നാല്‍, കാഴ്ചപ്പാട് മാറുന്നു. അതേസമയം, വലിയ നഗരങ്ങളില്‍ പൊതുവാഹനങ്ങള്‍ ധാരാളമുണ്ട്. അതില്‍ ഇലക്ട്രിക് വാഹനങ്ങളില്ല.
തങ്ങളുടെ ടെല്‍സയാണ് ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കിയത്. പിനിന്‍ഫരിന ബ്രാന്‍ഡിനായി വലിയ പ്രയത്നമുണ്ടായെങ്കിലും സാമ്പത്തികമായി തിരിച്ചടിയായി. ഇതെല്ലാം മറികടക്കുമെന്നും ഗോയങ്ക വിശ്വാസം പ്രകടിപ്പിച്ചു.
ഇരുചക്ര, ട്രക്ക്, ഇലക്ട്രിക്ക് വാഹന മേഖലയിലാണ് കമ്പനിക്ക് തിരിച്ചടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് പുറത്ത് വാഹന നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കുമെന്നും ഗോയങ്ക പറഞ്ഞു. ആഗോള കമ്പനിയാകുന്നതിന് അത് ആവശ്യമാണ്. ട്രാക്ടര്‍ മേഖലയില്‍ അതു സാധ്യമായി. എന്നാല്‍, മറ്റു മേഖലയില്‍ അതിനായില്ല.
ആസിയാന്‍, ലാറ്റിനമേരിക്ക, ചൈന, ആഫ്രിക്ക മേഖലകളാണ് തങ്ങളുടെ വാഹനങ്ങള്‍ക്ക് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: