ന്യൂദല്‍ഹി: കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുന്നതിന് മുന്നോടിയായി ഓഹരി കമ്പോളത്തില്‍ ലിസ്റ്റ് ചെയ്യുവാനുള്ള നടപടികള്‍ ധനമന്ത്രാലയം തുടങ്ങി. ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (ജിഐസി), ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി (എന്‍ഐഎ) എന്നിവയുടെ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.
വില്‍ക്കുന്ന ഓഹരികളുടെ മൂല്യം തീരുമാനിച്ചിട്ടില്ല. എന്നാല്‍ പ്രാഥമികമായി പത്ത് ശതമാനം വീതമായിരിക്കും എന്നാണ് സൂചന. കമ്പനികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഓഹരി ലേലം സംബന്ധിച്ച കാര്യങ്ങള്‍ ഏപ്രില്‍ 19നകം സമര്‍പ്പിക്കണം. രണ്ട് ഇന്‍ഷുറന്‍സ് കമ്പനികളിലെയും ജീവനക്കാര്‍ക്ക് ഒരു ഭാഗം ഓഹരികള്‍ വാങ്ങുന്നതിനായി മാറ്റിവെക്കും.
അഞ്ച് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് 2016ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. ഈ ജനുവരിയില്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതി ഓഹരി വില്പനക്ക് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: