Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദങ്ങളെക്കുറിച്ച് കുറെ വിവരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:51 pm IST
in Samskriti

വേദത്തിനെ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി ഭാഗിച്ചത് വ്യാസഭഗവാനാണ്. ബ്രഹ്മാവിന്റെ മുഖത്തുനിന്നാണ് വേദത്തിന്റെ ഉദ്ഭവം. പതിനായിരക്കണക്കിന് വര്‍ഷം മുന്‍പ് പല ഋഷിമാരും അവരുടെ ഗോത്രങ്ങളില്‍പ്പെട്ടവരും പല കാലങ്ങളിലായി വേദങ്ങള്‍ രചിച്ചതായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഋഗ്വേദമന്ത്രങ്ങള്‍ മറ്റ് മൂന്ന് വേദങ്ങളിലും കാണാം.

കവര്‍ഷന്‍, വിശ്വാമിത്രന്‍, സുദാസന്‍, മാന്ധാതാവ് എന്നീ രാജര്‍ഷികളും വസിഷ്ഠന്‍ ഗൃത്സമദന്‍, കണ്വന്‍, വാമദേവന്‍ എന്നീ ഋഷിമാരും ലോപാമുദ്ര, അദ്രിപു പുത്രി, അപാല, അത്രി, പുത്രോല്പന്ന, വിശ്വാവാരാ, സൂര്യാ, ബ്രഹ്മവാദിനി, യമിജൂഹൂ എന്നീ സ്ത്രീകളും പുറമെ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍ എന്നീ നാലു വര്‍ണത്തില്‍പ്പെട്ടവരും മന്ത്രദ്രഷ്ടാക്കളാണ്. ഭാലപുത്രനായ വത്സപ്രി വൈശ്യനും ഊര്‍ധഗ്രാവാവ് ശൂദ്രനുമാണെന്നാണ് അഭിപ്രായം. ഋഗ് യജ്ജുസ്സാമങ്ങള്‍ ഷോഡശക്രിയകള്‍ക്ക് ഉപയോഗിക്കുന്നു. മുപ്പതിലധികം ദേവതകളെക്കുറിച്ചുള്ള സ്‌തോത്രങ്ങള്‍ ഋഗ്വേദത്തില്‍ ഉള്ളതായി പറയപ്പെടുന്നു. ശുക്ലയജുവേദത്തിന്റെ ഭാഗമായ മുക്തികോപനിഷത്തില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാനോട് പറയുന്നത് ഇപ്രകാരമാണ്.

”ഋഗ്വേദസ്യതുശാഖാസ്യുരേകവിംശതി സംഖ്യകാ

നവാധികശതം ശാഖായജുഷോമാരുതാത്മജ

സഹസ്രസംഖ്യയാ ജാതാഃ ശാഖാസാമപരന്തപ

അഥര്‍വ്വണസ്യ ശാഖാസ്യു പഞ്ചാശദ്‌ഭേദതോഹരേ.”

ഋഗ്വേദത്തിന് 21 ശാഖയും യജുവേദത്തിന് 109 ശാഖയും സാമവേദത്തിന് 1000 ശാഖയും അഥര്‍വ്വ വേദത്തിന് 50 ശാഖയും ഉണ്ടായിരുന്നു. മാക്‌സ്മുള്ളര്‍ എന്ന ജര്‍മ്മന്‍ പണ്ഡിതന്‍ ഋഗ്വേദം ആംഗലഭാഷയില്‍ വിവര്‍ത്തനം ചെയ്തു. ഗദ്യപദ്യാത്മകമായി വള്ളത്തോള്‍ മഹാകവി മലയാളത്തിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സായണാചാര്യന്‍ നാലുവേദങ്ങള്‍ക്കും ഭാഷ്യം രചിച്ചിട്ടുണ്ട്. ഋഗ്വേദത്തിലെ 21 ശാഖകളില്‍ ‘ശാകല’ എന്ന ഒരു ശാഖമാത്രമേ നിലവിലുള്ളൂ. ഋഗ്വേദികളുടെ ആചാരാനുഷ്ഠാനങ്ങള്‍ വിവരിക്കുന്ന കൃതിയാണ് ആശ്വലായന സൂത്രം. ശൗനക അനുക്രമിയനുസരിച്ച് 10580 ഋക്കുകള്‍ ഋഗ്വേദത്തിലുണ്ട്. ഋക്കുകളുടെ സമാഹാരമായ 2006 വര്‍ഗ്ഗങ്ങള്‍ ഋഗ്വേദത്തിലുണ്ട്.

യാഗവിധികളാണ് യജുര്‍വേദത്തിലെ പ്രതിപാദ്യം. ശുക്ലയജുര്‍വേദമെന്നും കൃഷ്ണയജുര്‍വേദമെന്നും രണ്ടുപിരിവുകള്‍ യജുര്‍വേദത്തിലുണ്ട്. യജുര്‍വേദത്തിന് 109 ശാഖകളുണ്ടെങ്കിലും ശുക്ലയജുര്‍വേദത്തിന്റേതായി വാജസനേയ സംഹിതയും കൃഷ്ണയജുര്‍വേദത്തിന്റെ കാഠം, കപിഷ്ഠലം, മൈത്രാണീയം, തൈത്തരീയം എന്നീ ശാഖകളും മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്രധാന യാഗങ്ങളുടെ മന്ത്രങ്ങള്‍ യജുര്‍വേദത്തില്‍ ഉണ്ട്. ദയാനന്ദ സരസ്വതി യജുര്‍വേദത്തിനു ഭാഷ്യം രചിച്ചിട്ടുണ്ട്. വാജസനേയ സംഹിത മഹീധരന്റെ വ്യാഖ്യാനത്തോടുകൂടി ഇംഗ്ലണ്ടില്‍നിന്നും മൈത്രാണീയസംഹിത ജര്‍മനിയില്‍നിന്നും പുറത്തിറക്കി.

സാമവേദത്തിന് 1000 ശാഖകളുണ്ടെങ്കിലും കൗഥുമം, രാണായനീയം, ജൈമിനീയം എന്നീ മൂന്നു ശാഖകള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. ഋഗ്വേദത്തില്‍ ഇല്ലാത്ത 75 മന്ത്രങ്ങള്‍ സാമവേദത്തിലുണ്ട്. ഭാരതീയ സംഗീത ശാസ്ത്രത്തിന്റെ ഉത്ഭവം സാമവേദത്തില്‍നിന്നാണ്. സ്വരം ചിട്ടപ്പെടുത്തിയത് നാരദമഹര്‍ഷിയാണ്. വേദങ്ങളിലെ മന്ത്രസമാഹാരമായ വേദസംഹിത ആഗ്നേയം ഐന്ദ്രം സോമം ആരണ്യകം എന്നീ കാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് സാമവേദസംഹിതയിലെ ഒന്നാമത്തെ ആര്‍ച്ചികം.

ഇതില്‍ 650 മന്ത്രങ്ങള്‍. രണ്ടാമത്തെ ആര്‍ച്ചികത്തില്‍ 10 അദ്ധ്യായങ്ങളുണ്ട്. കൗഥൂമം, രാണായനീയം, ജൈമിനീയം എന്നീ സംഹിതകള്‍ രൂപപ്പെടുത്തിയത് ജൈമിനി, സുകര്‍വ്വാവ്, സുമന്തു എന്നിവരാണ്. സായണന്‍, മാധവന്‍, മഹീധരന്‍ മുതലായ വേദ പണ്ഡിതന്മാര്‍ സാമവേദത്തിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. സാമവേദത്തിലുള്ള 101 മന്ത്രങ്ങള്‍ക്ക് സ്വരചിഹ്നത്തോടുകൂടി കേരളീയന്‍ നരേന്ദ്രഭൂഷണ്‍ ആചാര്യ എന്ന വേദപണ്ഡിതന്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. (തുടരും)

9895365714

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.