മുംബൈ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഓഹരി വിപണിയില്‍ കുതിച്ചു ചാട്ടം. 30,750 എന്ന റെക്കോഡ് നേട്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബ്ലുചിപ് ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ്, എല്‍ആന്റ്ടി, ഐസിഐസിഐ, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളിലെ കുതിപ്പ് സെന്‍സെക്സ് മികച്ച നേട്ടമാക്കി.
സെന്‍സെക്സ് 448.39 പോയന്റ് നേട്ടത്തില്‍ 30750.03ലും നിഫ്റ്റി 140.95 പോയന്റ് ഉയര്‍ന്ന് 9501.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1875 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 807 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: