ന്യൂദല്‍ഹി: ഇതാദ്യമായി ഇന്ത്യ മിച്ചമുളള വൈദ്യുതി കയറ്റുമതി ചെയ്തു തുടങ്ങിയതായി കേന്ദ്ര ഊര്‍ജമന്ത്രാലയം അറിയിച്ചു. വിതരണത്തിനായി പുതിയ ലൈന്‍ വലിക്കുന്നതിലൂടെ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മാര് എന്നീ രാജ്യങ്ങിളിലേക്ക് കൂടുതല്‍ വൈദ്യുതി വില്‍ക്കാനാകും.
ഏപ്രില്‍ – ഫെബ്രുവരിയില്‍ ഇന്ത്യ 5798 മില്യന്‍ യൂണിറ്റ് വൈദ്യുതി വിറ്റു. ഇന്ത്യ ഭൂട്ടാനില്‍ നിന്ന് വാങ്ങിയതിനെക്കാള്‍ നാലു ശതമാനം കൂടുതലാണിത്. 1980 മുതല്‍ ഇന്ത്യയ്ക്ക് വൈദ്യുതി നല്‍കിവരുന്ന രാജ്യമാണ് ഭൂട്ടാന്.
പവര്‍ കട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടാനായി ഇന്ത്യ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി. കല്ക്കരിയുള്പ്പെടെയുളള അസംസ്കൃത സാധനങ്ങള്‍ ധാരാളം ലഭിച്ചതും ഉല്‍പ്പാദനം കൂട്ടാന്‍ സഹായിച്ചു. ഇതിനെ തുടര്‍ന്നാണ് വൈദ്യുതി മിച്ചം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: