ചെന്നൈ: ആരാധകർക്ക് ആവേശമായി സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടു. നടനും രജനികാന്തിന്റെ മരുമകനുമായ ധനുഷാണ് ഏറ്റവും പുതിയ ചിത്രം, ‘കാലാ കരികാലന്റെ’ പോസ്റ്റർ ട്വിറ്റർ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്.
കബാലിക്കു ശേഷം രജനികാന്തിനെ നായകനാക്കി പാ രജഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലൻ. കബാലി പോലെ തന്നെ അധോ ലോകത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മെയ് 28ന് മുബൈയിലാണ് പടത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ബോളിവുഡ് നടി ഹ്യുമ ഖുറേഷി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണാണ് സംഗീതം നിർവ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: