ന്യൂദല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ വളരെ ലളിതമായിരിക്കും. അനവധി പേജുകളമുണ്ടാവില്ല. ശമ്പളക്കാര്‍ ഈ ഫോമിലെ അനവധി കോളങ്ങളും പൂരിപ്പിക്കേണ്ട.
നികുതി ഇളവ് അവകാശപ്പെടാന്‍ നിലവില്‍ 18 കോളങ്ങളാണ് പൂരിപ്പിക്കേണ്ടത്. ഇനി ഇത്രയും വേണ്ട. കൂടുതലാള്‍ക്കാരെ ഐടി റിട്ടേണ്‍ നല്കാന് പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പാന്‍ കാര്‍ഡുള്ള 29 കോടി പേരില്‍ ആറു കോടി പേര് മാത്രമാണ് റിട്ടേണ്‍ നല്‍കുന്നത്.
ആദായ നികുതി റിട്ടേണിന് (ഐടിആര്‍1) ഇനി ഇ ഫയലിങ്ങും സാധ്യമാകും അതും ഏപ്രില്‍ ഒന്നിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: