ബാലുശേരി: കര്‍മ്മ യോഗിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന സ്വാമി ഗുരുവരാനന്ദയുടെ ചിത്രസഹിതമുള്ള തപാല്‍ സ്റ്റാമ്പ് സ്വാമി ചിദാനന്ദപുരി പ്രകാശനം ചെയ്തു. കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ പീസ് ഫൗണ്ടേഷന്‍ ഭാരതീയ തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയുമായി സഹകരിച്ചാണ് 5 രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. കൊളത്തൂരിലെയും പരിസരപ്രദേശത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വാമിയുടെ കൊളത്തൂര്‍ ആഗമനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി നല്‍കിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്.
സ്വാമിയോടുള്ള ആദരസൂചകമായി കൊളത്തൂരിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ സ്‌കൂളെന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. സ്വാമിയുടെ 36-ാം സമാധി വാര്‍ഷികത്തില്‍ നടന്ന ചടങ്ങില്‍ ഫീസ് ഫൗണ്ടേഷന്‍ സെക്രട്ടറി പ്രംനാഥ് മംഗലശ്ശേരി ഗ്രാമഞ്ചായത്ത് മെമ്പര്‍മാരായ എം.പി. മണി, ടി.പി. നിളാമുദ്ദീന്‍, സ്വാമിനി ശിവാനന്ദപുരി, രാജീവന്‍ കൊളത്തൂര്‍, സി.എം. സുനേശന്‍, വിജി ചീക്കിലോട്, ബാലന്‍ കുന്നത്തറ, ഗൗരി നടുക്കണ്ടി, പി.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















