Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദന്‍ വെറുമൊരു വഴക്കാളിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:23 am IST
in Samskriti

 

അഥതോ ഭക്തിംവ്യാഖ്യാസ്വാമഃ ഒരു ചരടില്‍ മുത്തുകള്‍ കോര്‍ക്കുന്നതുപോലെ അനേക കാര്യങ്ങള്‍ െചറിയ പദങ്ങളുടെ മാലകളായി അവതരിപ്പിക്കുന്നതാണ് സൂത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രം വ്യാഖ്യാനം പ്രസിദ്ധമാണല്ലോ. അദ്വൈതചിന്താ പദ്ധതികളാണ് അതില്‍. ജൈമിനിസൂത്രം കര്‍മയോഗ പ്രധാനമാണ്. ശ്രീനാരദസൂത്രത്തില്‍ ഭക്തിക്കാണ് പ്രാധാന്യം.

ശ്രീനാരദന്‍ ആരാണ്? വെറുമൊരു ‘വഴക്കാളി’ എന്നാണ് പലരുടെയും ധാരണ. ദൈവികതത്വങ്ങളെ ജനങ്ങളിലേക്കെത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജലം ദാഹത്തിനെ അകറ്റുന്നതുപോലെ ഹൃദയദാഹമായ ജന്മലക്ഷ്യമായ വൈകുണ്ഠപ്രാപ്തിലെത്തിച്ച് ജന്മമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുകയാണ് ശ്രീനാരദന്‍ ചെയ്യുന്നത്. ”നാരം ദദാതി ഇതി നാരദഃ” എന്ന് പദവിഗ്രഹം. നാരം വെള്ളം. വെള്ളം ദാനം ചെയ്യുന്നവന്‍ എന്ന് പദത്തിന് അര്‍ഥം.

പലര്‍ക്കും ആവശ്യമായ ഘട്ടത്തില്‍ ഓടിയെത്തി ഭഗവത് തത്ത്വം ഉപദേശിച്ചുനല്‍കും. മൂലമന്ത്രവും അനുഷ്ഠാനവുമെല്ലാം പറഞ്ഞുതരും. പല മന്ത്രങ്ങളും ഉപാസിച്ചു സിദ്ധി വരുത്തിയ ആളാണ് നാരദന്‍. സത്യം എവിടെയും വിളിച്ചുപറയുന്നവനും സത്യം മാത്രം പറയുന്നവനും അതിന് പ്രത്യേകമായ ശൈലി ഉപയോഗിക്കുന്നവനുമാണ് നാരദന്‍.

പ്രാചീന ബര്‍ഹിസിന് വാര്‍ധക്യത്തോടടുത്തും ധ്രുവന് ബാല്യത്തിലും മന്ത്രോപദേശം ചെയ്തു. ഭക്തിമാര്‍ഗത്തില്‍ ജീവിച്ച് മോക്ഷപ്രാപ്തിയിലെത്താന്‍ ബാല്യത്തിനും ശൈശവത്തിനും മുന്‍പ് ഗര്‍ഭവാസകാലത്തുതന്നെ ഉപദേശിക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് മനസിലാക്കിയാണ് പ്രഹ്‌ളാദന് അമ്മയടെ വയറ്റില്‍ കിടക്കുമ്പോള്‍തന്നെ ഉപദേശം നല്‍കിയത്.

ഇവിടെ ”അഥതോ ഭക്തിം വ്യാഖ്യാസ്യാമഃ” എന്നു ഭക്തിസൂത്രം തുടങ്ങുന്നു. തുടര്‍ന്ന് നമുക്ക് ഭക്തിയെ വ്യാഖ്യാനിക്കാം എന്നു സാരം. ഞങ്ങള്‍ വ്യാഖ്യാനിച്ചുതരാം എന്നാണ് പറയുന്നത്. മഹര്‍ഷിമാരുടെ ഒരു പ്രതിനിധി എന്ന നിലയിലാണ് നാരദന്‍ പറയനാരംഭിക്കുന്നത്. അതിനാലായിരിക്കണം ഞങ്ങള്‍ വ്യാഖ്യാനിക്കാം എന്നു പറഞ്ഞത്. നേരത്തേ പല കാര്യങ്ങളും പറഞ്ഞെങ്കിലും ഭക്തിയെക്കുറിച്ച് ഇവിടെ ആരംഭിക്കുകയാണ് എന്ന സൂചനയുമായാണ് തുടങ്ങുന്നത്. ”അഥാതോ ബ്രഹ്മജിജ്ഞാസ” എന്നാണ് ബ്രഹ്മസൂത്രം തുടങ്ങുന്നത്. പക്ഷെ ബ്രഹ്മത്തിലേക്ക് ജ്ഞാനമെത്തണമെങ്കില്‍ ഭക്തി വേണമെന്നാണ് നാരദര്‍ നല്‍കുന്ന സൂചന.

നാരദര്‍ കര്‍മ്മയോഗത്തിനേക്കാള്‍ ഭക്തിമാര്‍ഗ്ഗത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസിനോട് പുരഞ്ജനോപാഖ്യാനവും മറ്റും വിശദീകരിച്ച് പറഞ്ഞുകൊടുക്കുന്നത് കര്‍മമാര്‍ഗത്തിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടാന്‍ വേണ്ടികൂടിയാണ്. യാഗങ്ങള്‍ക്കായി നീ ബലി നല്‍കിയ മൃഗങ്ങളെല്ലാം നീ മരിച്ചുചെല്ലുമ്പോള്‍ ആക്രമികാന്‍ സന്നദ്ധരായി നില്‍ക്കുകയാണ് എന്ന് കര്‍മമാര്‍ഗത്തിലെ അപകടങ്ങളെ നാരദര്‍ പ്രാചീന ബര്‍ഹിസിനെ ഓര്‍മിപ്പിച്ച് ഭയപ്പെടുത്തുന്നുണ്ട്. ദാനത്തില്‍ പോലും അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാകാം എന്ന് ഭാഗവതത്തിലെ നൃഗമോക്ഷം കഥാഭാഗത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ ഭക്തിമാര്‍ഗത്തെ പഠിക്കേണ്ടതുണ്ട് എന്ന് നാരദര്‍ ശിഷ്യന്മാരെ പ്രബോധിപ്പിക്കുന്നു.

നാരദ ഭക്തിസൂത്രത്തിലെ പല ഭാഗങ്ങളും ഭാഗവതത്തില്‍ കടന്നുവരുന്നുണ്ട്. അതു സ്വാഭാവികം മാത്രം. കാരണം ശ്രീ വേദവ്യാസന്‍ നാരദനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണല്ലോ ഭാഗവതം രചിച്ചത്. നാരദന്‍ പറയാനുദ്ദേശിച്ച പല കാര്യങ്ങളും വ്യാസനെക്കൊണ്ട് വ്യാസശൈലിയില്‍ അവതരിപ്പിക്കുകയാണ് ഭാഗവതത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.