കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 27 താലിബാന്‍ ഭീകരരെ വധിച്ചു. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഭീകരരെ വധിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റെന്നും ആറു പേരെ അറസ്റ്റ് ചെയ്‌തെന്നും മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിലെ 11 പ്രവിശ്യകളില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടാകുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
















