ദുബൈ: ദുബൈയിൽ ബുർജ് ഖലീഫയ്‌ക്ക് സമീപമുള്ള കെട്ടിടത്തിന് തീപിടിച്ചു. രാവിലെ 7.30 ഓടെ തീ ഉയരുന്നതായി കണ്ടത്. റോഡിൽ നിന്നും മെട്രോ സ്റ്റേഷനിൽ നിന്നും കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക് സാക്ഷികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോർട്ട് ചെയ്തിട്ടുണ്ട്.
സംഭവമറിഞ്ഞ പോലീസും മറ്റു ഫയർ എൻജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾക്കിടയിൽ ഏതിനാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. റെസിഡൻസ് ഫ്‌ളാറ്റുകളും ഷോപ്പിങ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നിരവധിയുള്ള പ്രദേശമാണിത്.
















