പാലക്കാട് : പ്രപഞ്ചത്തില്‍ ഈശ്വരനേയും സ്വര്‍ഗത്തേയും അന്വേഷിക്കുന്നതിന് പകരം തന്നില്‍ തന്നെ അത് കണ്ടെത്താന്‍ ശ്രമം നടത്തണമെന്ന് സ്വാമി ഉദിത് ചൈതന്യ.
വടക്കന്തറ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിലില്ലാത്തതൊന്നും പ്രപഞ്ചത്തിലിലെന്ന സത്യം മനസിലാക്കുന്നവര്‍ അവനവനിലെ അനന്ത സാധ്യതകളെ കണ്ടെത്തി സമൂഹത്തിന് ഉപകാരപ്രദമാക്കുകയാണ് വേണ്ടത്.
ആത്മീയത എന്നതിനര്‍ത്ഥം തന്നെ തന്നിലേക്ക് നോക്കുക എന്നതാണ്. ഇത് ലളിതമായി ബോധ്യപ്പെടുത്തുന്നതിനാണ് ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത്. മത ഗ്രന്ഥങ്ങള്‍ക്കു പകരം ആത്മീയഗ്രന്ഥങ്ങള്‍ മനുഷ്യന് പഠിച്ചാല്‍ തന്റെ ശക്തി കണ്ടെത്താന്‍ കഴിയും അതേ സമയം മതപഠനം അടിച്ചേല്പിക്കാനാണ് പണ്ഡിതന്മാര് ശ്രമിക്കുന്നത്.
ഇത് തിക്തഫലമാണുണ്ടാക്കുക. യഥാര്‍ത്ഥ ആത്മീയതയാണ് ഭാഗവതം നല്കുന്ന സന്ദേശമെന്നും അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: