പിടിച്ചെടുത്ത കൊകെയ്ന്‍ പ്യാക്കറ്റുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന സൈനികര്‍
ബൊഗോട്ട: കൊളംബിയയില്‍ വന്‍ മയക്കുമരുന്നു വേട്ട. 6.2 ടണ്‍ കൊക്കെയ്‌നാണ് ബാരന്‍ഖ്വില്ല തുറമുഖത്തുവച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
സ്‌പെയിനിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ ഇവ പിടികൂടിയതെന്നും പ്രാദേശിക അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇത്രയും കൊക്കെയ്ന്‍ കണ്ടെടുത്തതെന്നും കൊളംബിയന്‍ പ്രതിരോധ മന്ത്രി ലൂയിസ് കാര്‍ലോസ് പറഞ്ഞു.
കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നിന്നും 103ടണ്‍ കൊക്കെയ്ന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
















