മോസ്കോ: റഷ്യന്‍ നഗരമായ സെൻറ്പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോ സ്‌റ്റേഷനില്‍ ഇരട്ട സ്ഫോടനം. സെന്നായ പ്ലോഷഡ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 10 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തെ തുടർന്നു മൂന്നു സ്റ്റേഷനുകൾ അടച്ചു. പോലീസ് സ്ഥലത്തെത്തി പ്രദേശത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
വിവിധ രാജ്യങ്ങളിൽനിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമായ സെന്‍റ് പീറ്റേഴ്സ് ബർഗ് റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്.
















