Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മദ്യം: സ്ത്രീകള്‍ മുന്നിട്ടിറങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:29 pm IST
in Samskriti

കേരളത്തിലെ അനേകലക്ഷം കുടുംബങ്ങളെ ഇന്ന് നരകതുല്യമാക്കുന്ന വിപത്താണ് മദ്യം. പാവപ്പെട്ട എത്രയെത്ര കുടുംബങ്ങളാണ് പുരുഷന്റെ മദ്യാസക്തി നിമിത്തം നിത്യദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടുഴലുന്നത്. മദ്യപനായ ഭര്‍ത്താവിന്റെ അടിയും ചവിട്ടും തെറിയുംകൊണ്ട് കണ്ണീരൊഴുക്കി സ്വന്തം വിധിയെപ്പഴിച്ചു കഴിഞ്ഞുകൂടുന്ന കുടുംബിനികള്‍ എത്രയെത്ര? മദ്യം കയറിയ വീട്ടില്‍നിന്ന് ഐശ്വര്യവും സമാധാനവും സുഖവുമെല്ലാം ഇറങ്ങിപ്പോകുമെന്ന് പറയുന്നത് എത്രയോ വലിയ സത്യമാണ്. നാടെങ്ങും ഒഴുകിപ്പരക്കുന്ന ചാരായം ചാരായമല്ല, പാവപ്പെട്ട ഓരോ കുടുംബങ്ങളിലെ മദ്യപരായ പുരുഷന്മാരുടെ ക്രൂരഹിംസയേറ്റു പിടിയുന്ന നിസ്സഹായരായ സ്ത്രീകളുടെ തോരാക്കണ്ണീരാണെന്ന് പറയുന്ന കവികള്‍ ഭീകരമായ ഒരു സത്യമല്ലേ നമ്മെ ഓര്‍മപ്പെടുത്തുന്നത്?

അനേകം മോഹന സുന്ദര സങ്കല്‍പ്പങ്ങളുമായിട്ടാണ് ഒരു യുവതി ഒരു പുരുഷനെ ഭര്‍ത്താവായി വരിക്കുന്നത്. അധികനാള്‍ കഴിയും മുന്‍പ് അയാള്‍ മദ്യാസക്തനാണെന്ന് കണ്ടാല്‍ അവിടെത്തുടങ്ങുന്നു അവളുടെ ഒടുങ്ങാത്ത ജീവിതവേദനകള്‍. കിട്ടുന്ന പണം മുഴുവന്‍ അയാള്‍ മദ്യഭൂതത്തിനര്‍പ്പിക്കുന്നതും കുടിച്ചു കൂത്താടുന്നതും അവള്‍ക്ക് നിസ്സഹായയായി നോക്കിനില്‍ക്കേണ്ടിവരുന്നു. പട്ടിണി ആ കുടുംബത്തെ തകര്‍ച്ചയിലേക്ക് തള്ളിനീക്കുന്നു. ഉടുമുണ്ടിന് മറുമുണ്ടു കാണാന്‍ കൊതിക്കുന്ന എല്ലും തോലുമായിത്തീര്‍ന്ന സാധു കുടുംബനിക്ക് ഭര്‍ത്താവേല്‍പ്പിക്കുന്ന നിരന്തരമായ പീഡനവും അയാളുടെ ഒടുങ്ങാത്ത കാമാസക്തി അവള്‍ക്ക് തുടരെത്തുടരെ സംഭാവന ചെയ്യുന്ന ഉണങ്ങിമെലിഞ്ഞ ഏതാനും കുട്ടികളുമാണ് ദുരിതഭാരങ്ങളായി ജീവിതകാലം മുഴുവന്‍ പേറേണ്ടിവരുന്നത്.

ചുരുക്കം സ്ത്രീകള്‍ ഈ കൊടുംയാതനകള്‍ താങ്ങാനാവാതെ കുട്ടികളോടുകൂടി ഇതില്‍നിന്ന് മോചനം നേടുന്നതായി കാണാറുണ്ട്. എന്നാല്‍ തൊണ്ണൂറ്റിയഞ്ചുശതമാനം സ്ത്രീകളും ഈ വേദനകള്‍ ചവച്ചിറക്കിയും സ്വയം പഴിച്ചുകൊണ്ടും എല്ലാം സഹിച്ചുകൊണ്ടും നാളുകള്‍ തള്ളിനീക്കുന്നവരാണ്. സുഖമെന്തെന്ന് അവരറിയില്ല. വാസ്തവത്തില്‍ ‘സര്‍വം സഹ’ എന്ന പേര് അന്വര്‍ത്ഥമാക്കുന്നത് കേരളത്തിലെ മദ്യം കയറി ഗൃഹങ്ങളിലെ ഈ വിധം ദുരിതത്തില്‍ പിടയുന്ന നിസ്സഹായരായ ഈ ‘മിണ്ടാപ്രാണി’കള്‍ തന്നെയായിരിക്കും.

യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ കേരളത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി, സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി, സ്ത്രീസമത്വത്തെപ്പറ്റിയെല്ലാം എത്രയെത്ര ഉദ്‌ഘോഷണങ്ങളാണ് നമ്മുടെ നേതാക്കള്‍ മുഴക്കുന്നത്. സ്ത്രീപീഡനത്തെപ്പറ്റി ധര്‍മ്മരോഷം കൊള്ളാത്ത നേതാക്കളും നേത്രികളുമുണ്ടോ ഇവിടെ? എങ്കിലും സ്ത്രീപീഡനത്തിന്റെ ഉഗ്രവും നഗ്നവുമായ രൂപം അവര്‍ കണ്ടിരിക്കില്ല. കണ്ടിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ അതിനെപ്പറ്റി തുറന്നുപറയാന്‍ എന്തുകാരണവശാലോ ഇന്നും തയ്യാറല്ല.

കക്ഷിരാഷ്‌ട്രീയത്തിനതീതമായി ഒരു മാനുഷിക പ്രശ്‌നമെന്ന നിലയില്‍ മുന്‍ വിവരിച്ച ക്രൂരമായ സ്ത്രീപീഡനത്തെ കാണുകയും അതിനെതിരെ പോരാടുകയും ചെയ്യാന്‍ തയ്യാറാകുന്നവര്‍ മദ്യമെന്ന വിപത്തിനെ നാട്ടില്‍നിന്ന് പാടെ ഒഴിവാക്കാനും പൊരുതുന്നവരായിരിക്കും. മദ്യത്തിന്റെ ലഭ്യത തടയുമ്പോള്‍, മദ്യം നിയമംമൂലം നിരോധിക്കുമ്പോള്‍ മാത്രമേ നമ്മുടെ അനേക ദരിദ്രഭവനങ്ങളില്‍നിന്ന് ഇന്ന് കേള്‍ക്കേണ്ടിവരുന്ന ഈ ദീനാകേന്ദ്രനം അവസാനിക്കൂ.

ഈ പ്രശ്‌നത്തില്‍, മര്‍ദ്ദിതവര്‍ഗമെന്ന് വിശേഷിപ്പിക്കേണ്ട നമ്മുടെ സഹോദരിമാര്‍ ഒന്നു സംഘടിച്ച് ഒരു ശക്തിയായി ഇതിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ഇവിടെ പ്രസക്തമായ ഒരു ചോദ്യമാണ്.

എണ്ണത്തില്‍ ഈ പീഡിതവര്‍ഗം ഒട്ടും കുറവല്ല. നാഗാലാന്റിലെ സ്ത്രീകളെപ്പോലെ മദ്യത്തെ സ്വന്തം നാട്ടില്‍നിന്ന് നിഷ്‌കാസനം ചെയ്യാന്‍ മദ്യനിരോധനത്തിനുവേണ്ടി പോരാടുവാന്‍ അവരൊന്നു സംഘടിച്ചു രംഗത്തിറങ്ങിയാല്‍ അവരുടേയും നാടിന്റേയും ഈ ദുരിതം അവസാനിപ്പിക്കാന്‍ കഴിയും. നാഗാലാന്റിലെ പ്രസിദ്ധമായ അമ്മമാരുടെ സംഘടനയാണ് ആ സംസ്ഥാനത്ത് മദ്യം നിരോധിക്കാന്‍ വേണ്ടി പോരാടിയത്. അവര്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നാഗാലാന്റിലെ അമ്മമാരുടെ സംഘടന വെളിച്ചം കാട്ടിയെങ്കില്‍!

(സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന് ജീവിത സമരം നയിച്ച അദ്ദേഹം കാല്‍ നൂറ്റാണ്ടിന് മുമ്പ്, 1990 ഡിസംബറില്‍, എഴുതിയ ഈ ലേഖനത്തിന് ഇന്നും പ്രസക്തി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.