മോസ്കോ: സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനുകളില്‍ സ്ഫോടനം നടത്തിയത് ഇരുപതുകാരനായ മധ്യേഷ്യക്കാരനെന്നു റഷ്യന്‍ മാധ്യമങ്ങള്‍. അക്രമിയെ തിരിച്ചറിഞ്ഞതായി ഇന്റര്‍ഫാക്സ് ആന്‍ഡ് ടാസ് വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു.
എന്നാല്‍ ചാവേറായിരുന്നോ അക്രമിയെന്നു സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, അക്രമി ഏഷ്യക്കാരനാണെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതിനും അധികൃതര്‍ തയാറായിട്ടില്ല. ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഉറപ്പുനല്‍കി.
ഇന്നലെയാണു രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഇതില്‍ 12 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു
















