വാഷിങ്ടണ്‍: എച്ച്1ബി വിസ നല്‍കുന്നതിനുളള നടപടികള്‍ കര്‍ശനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തുന്നു.
എച്ച്1ബി വിസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ നീതിന്യായ വകുപ്പ് തൊഴിലുടമകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ജീവനക്കാരോട് വേര്‍തിരിവ് കാട്ടും വിധം ഇത്തരം വിസകള്‍ക്ക് അപേക്ഷിക്കരുതെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ ആരോപണമുയര്‍ന്നാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
















