ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കാളായ ഫോക്സ്വാഗണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ടിഗ്വാന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതോടെ എസ്യുവി നിര്‍മ്മാണ രംഗത്തേക്ക് ഫോക്സ്വാഗണ് വീണ്ടും തിരിച്ചു വരവു നടത്തിയിരിക്കുകയാണ്. 31 ലക്ഷം രൂപയാണ് ടിഗ്വാന്റെ മുംബൈ എക്സ്ഷോറൂം വില.
17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡി.ആര്.എല്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ക്രൂസ് കണ്ട്രോള്, പാഡില്‍ ഷിഫ്റ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ടിഗ്വാനിലുണ്ട്. വലിയ 18 ഇഞ്ച് അലോയ്കള്‍, പനോരമിക് സണ്‍റൂഫ്, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ എന്നിവയുമുണ്ട്.
എബിഎസ്, ഇഎസ്സി, ഫ്രണ്ട് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റെയിന്‍ സെന്‍സറുകള്‍ എന്നിവയാണ് എസ്യുവിയിലെ സുരക്ഷാ സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: