മാവുങ്കാല്‍: കുട്ടികളുടെ നന്മ തിരിച്ചറിഞ്ഞ് അവരെ യഥാര്‍ത്ഥ സ്ഥലത്തെത്തിക്കേണ്ടത് മാതാപിതാക്കളുടെ പ്രധാന കടമകളില്‍ ഒന്നാണെന്ന് പ്രശസ്ത സാഹിത്യകാരന് സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു. വാഴക്കോട് ഗവ.എല്‍പി സ്കൂള്‍ 44ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പിന്നോക്കം നില്ക്കുന്ന ഒരു ജില്ലയാണ് കാസര്‍കോട്. കുട്ടികള്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസം പ്രാക്ടിക്കലായും തിയറിയായും നല്കാന് രക്ഷിതാക്കള്‍ വേണ്ടത്ര സമയം കണ്ടെത്താത്തതിനാലാണ് ഈ അപകടം സംഭവിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുളള വിദ്യാഭ്യാസമെന്തു ത്യാഗം സഹിച്ചും നല്കാന് നമ്മള് നിര്‍ബന്ധിതരാകണം. എന്നാല്‍ മാത്രമേ ജില്ലയില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത പൗരന്മാരെ കണ്ടെത്താന്‍ നമുക്ക് സാധിക്കുകയുളളൂ. പൊതു വിദ്യാഭ്യാസ രംഗത്ത് പാഠ്യ പദ്ധതികളുടെ മൂല്യതകര്‍ച്ചയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജിബാബു അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ വി.മനോജ് കുമാര്‍, എസ്എംസി ചെയര്മാന് കെ.വി.വിനോദ്, മദര്‍ പിടിഎ പ്രസിഡണ്ട് കെ.നിഷ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് പി.നാരായണന് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉണ്ണികൃഷ്ണന് വിജയികള്‍ക്കുളള സമ്മാനദാനവും നല്കി. സ്കൂള്‍ എച്ച്എം പി.വി.രവീന്ദ്രന് സ്വഗതവും പിടിഎ പ്രസിഡണ്ട് സി.കുമാരന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നാടന്‍ പാട്ടും മറ്റ് കലാപരിപാടികളും സദസിന് കുളിരേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: