കൊടുവള്ളി: കൊടുവള്ളി കരിവില്ലികാവ് പട്ടികവര്‍ഗ്ഗ കോളനിയിലെ അംഗനവാടിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ബിജെപി കരിവില്ലിക്കാവ് ബൂത്ത് കമ്മറ്റി പരിഹാരമുണ്ടാക്കി. ബിജെപി യുടെ ജല സ്വരാജിന്റെ ഭാഗമായി അംഗനവാടിക്ക് സമീപം കാലാകാലമായി ഉപയോഗശൂന്യമായി കിടന്നിരുന്ന കിണര്‍ ശുചീകരിച്ച് പ്രവര്‍ത്തകര്‍ മാതൃകയായി. കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടിയില്‍ കുടിവെള്ളത്തിന് ഏറെ പ്രയാസം നേരിട്ടിരുന്നു. കിണറില്‍ നിന്ന് വെള്ളം കോരി യെടുക്കാനുള്ള തൊട്ടിയും കയറും അംഗനവാടി ടീച്ചര്‍ പ്രസന്നക്ക് കൈമാറി ബിജെപി കൊടുവള്ളി നഗരസഭ വൈസ് പ്രസിഡന്റ് കെ.പി. മുരളീധരന്‍ നിര്‍വഹിച്ചു. നഗരസഭ കമ്മറ്റി പ്രസിഡന്റ് കെ.വി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കുണ്ടത്തില്‍, പി. അഭിലാഷ്, പി. കിഷോര്‍, ചന്ദ്രന്‍, ശൈലേഷ് പി, മഹേഷ്, രമേശന്‍ പുല്‍പറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
















