മോസ്‌കോ: പ്രശസ്ത മോഡലിനെ സഹോദരി കുത്തിക്കൊന്നു. അനിയത്തിയുടെ പ്രശസ്തിയിലും സൗന്ദര്യത്തിലും അസൂയ മൂത്ത ചേച്ചിയാണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു. സ്റ്റെഫാനിയ ഡുബ്രോവിയ(17) ആണ് കൊല്ലപ്പെട്ടത്. ചേച്ചി എലിസവെ(19) ആണ് കൊല നടത്തിയത്.
സ്റ്റെഫാനിയയുടെ ശരീരത്തില്‍ 140 കുത്തുകളുണ്ട്. കണ്ണ് ചൂഴ്‌ന്നെടുക്കുകയും കാത് മുറിച്ച് കളയുകയും ചെയ്തിട്ടുണ്ട്. അച്ഛനമ്മമാര്‍ ഉപേക്ഷിച്ചതാണ് സ്റ്റെഫാനിയയേയും എലിസവെയും. പന്ത്രണ്ടാം വയസ്സ് വരെ അനാഥാലയത്തില്‍ കഴിഞ്ഞ ഇരുവരും അതിന് ശേഷം മോഡലിംഗിലൂടേയും മറ്റും പണം സമ്പാദിക്കാന്‍ തുടങ്ങി.
അനിയത്തി സ്റ്റെഫാനിയ്‌ക്ക് ആയിരുന്നു മോഡലിംഗ് രംഗത്ത് കൂടുതല്‍ അവസരം ലഭിച്ചിരുന്നത്. ഇത് എലിസവെയെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു. എലിസവെ മയക്കുമരുന്നിനും അടിമയായിരുന്നെന്ന് പോലീസ് പറയുന്നു.
















