മനില: ഫിലിപ്പീന്‍സിലെ ബക്കൂറിലുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ആയിരക്കണക്കിനു കുടിലുകള്‍ കത്തിയമര്‍ന്നു. പ്രാദേശിക സമയം ബുധനാഴ്ച 4.30ന് ബക്കൂറിലെ ബരന്‍ഗെ മാലക്‌സി ചേരിയിലാണ് ദുരന്തമുണ്ടായത്. പാര്‍പ്പിടം നഷ്ടമായ 600 ഓളം പേരെ മാലിക്‌സി ഇലമെന്ററി സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഇരുവശത്തും ഭിത്തികളുള്ള ഇടുങ്ങിയ തെരുവില്‍ ജനങ്ങള്‍ കൂട്ടത്തോടെ താമസിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മനിലയിലുണ്ടായ തീപിടിത്തത്തില്‍ 15,000 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടമായിരുന്നു.
















