ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കന്‍ കൊമേഡിയന്‍ നടന്‍ ഡോണ്‍ റിക്കള്‍സ് (90) അന്തരിച്ചു.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. ഇന്‍സള്‍ട്ട് കൊമേഡിയനെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
1950-60 കളില്‍ സ്റ്റേജ് പരിപാടികളിലൂടെയാണ് റിക്കള്‍സ് പ്രശസ്തനായത്. 28 ഓളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
















