പാരീസ്: സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഫ്രാങ്കോയിസ് ഫില്ലനു നേരെ യുവാവ് പൊടിവിതറി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫില്ലന്റെ മുഖത്തേക്ക് അരിമാവ് വിതറിയത്. യുവാവിനെ ഉടന്‍തന്നെ സുരക്ഷാസേന പിടിച്ചു മാറ്റി.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഫല്ലനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഫില്ലന്‍ മത്സരത്തില്‍നിന്നു പിന്‍മാറണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഭാര്യക്ക് പാര്‍ലമെന്ററി അസിസ്റ്റന്റ് എന്ന ഇല്ലാത്ത ജോലി നല്‍കി, ശമ്പളം കൊടുത്തെന്നാണ് ഫില്ലനെതിരേയുള്ള കേസ്. എന്നാല്‍ തനിക്കെതിരായ വിമര്‍ശനങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഫില്ലന്റെ വാദം.
















