ജറുസലേം: 200 കോടി ഡോളറിന്റെ മിസൈലുകള്‍ ഇന്ത്യക്ക് നല്‍കാനുള്ള കരാറില്‍ ഇസ്രയേല്‍ ഒപ്പുവച്ചു. ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസില്‍ (ഐഎഐ)നിന്നാണ് മിസൈല്‍ നല്‍കുക. ഇന്ത്യ പ്രദേശികമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലിന് ഒരു ദീര്‍ഘദൂര വ്യോമ മിസൈലും നല്‍കും.
200 കോടി ഡോളറില്‍ 160 കോടി ഐഎഐയ്‌ക്കും അവശേഷിക്കുന്ന തുക മിസൈല്‍ ഭാഗങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ റാഫേലിനുമാണ്. ഈ വര്‍ഷമാദ്യം ഇസ്രയേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവലിന്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മിസൈല്‍ വാങ്ങാന്‍ ധാരണയിലെത്തിയത്.
















