തിരുവനന്തപുരം: എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഹണിട്രാപ്പ് വിവാദ കേസില്‍ ചാനല്‍ സിഇഒ ഉള്‍പ്പടെ രണ്ടു മാധ്യമപ്രവര്‍ത്തകരെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജൂഡീഷല്‍ കസ്റ്റഡിയിലായിരുന്ന സിഇഒ അജിത്ത് കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന് എന്നിവരെ വഞ്ചിയൂര്‍ കോടതിയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി ആവശ്യമുന്നയിച്ച് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഇരുവര്‍ക്കുമെതിരേ കോടതിക്കുള്ളില്‍ വച്ച് കൈയേറ്റശ്രമവുമുണ്ടായി.
















