കോട്ടയം: റബ്ബര്‍ബോര്‍ഡ് ആസ്ഥാനത്തിന് മുകളില്‍ കയറി തൊഴിലാളികള്‍ ആത്മഹത്യ ഭീഷിണി മുഴക്കി. റബ്ബര്‍ ബോര്‍ഡിന്റെ മാങ്ങാനത്തെ ടിഎസ്ആര്‍ കമ്പനിയില്‍ നിന്ന് പിരിച്ച് വിടല്‍ നോട്ടീസ് ലഭിച്ച ആറ് തൊഴിലാളികളാണ് ആത്മഹത്യഭീഷിണി മുഴക്കിയത്. ഇവരടക്കം സ്ഥാപനത്തില്‍ നിന്ന് 41 താത്ക്കാലിക തൊഴിലാളികളെയാണ് ഈ മാസം 26 മുതല്‍ പിരിച്ച് വിടാന്‍ തീരുമാനിച്ചത്. തൊഴിലാളി പ്രതിനിധികളുമായി റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കാമെന്ന ഉറപ്പില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മേഖല ഓഫീസുകള്‍ പിരിച്ച് വിടുന്നതിനെതിരെ കോണ്‍ഗ്രസ് നടത്തിയ റബ്ബര്‍ ബോര്‍ഡ് ഓഫീസ് ഉപരോധം അവസാനിക്കാറയപ്പോഴാണ് അപ്രതീക്ഷിതമായി തൊഴിലാളികള്‍ ആസ്ഥാനത്തിന് മുകളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. ആദ്യം നാല് പേരും പിന്നീട് രണ്ട് പേരും കൂടി കെട്ടിടത്തിന് മുകളില്‍ ഇരുന്നു. ഈ സമയം ഇവരുടെ സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു.ചുമട് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെയാണ് പിരിച്ച് വിടാന്‍ തീരുമാനിച്ചത്.
സംഭവം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ച് നിന്നു. റബ്ബര്‍ ബോര്‍സ് സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.രാജഗോപാലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്്് തീരുമാനം മരവിപ്പിക്കാമെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നുള്ള ഉറപ്പില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു.
















