Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാലിന്യ നിര്‍മാര്‍ജനത്തിന് ‘സുസ്ഥിര പദ്ധതി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:47 pm IST
in Kozhikode

കോഴിക്കോട്: ജില്ലയെ ഒരു വര്‍ഷത്തിനകം മാലിന്യ മുക്തമാക്കാന്‍ കഴിയുന്ന സുസ്ഥിര പദ്ധതിയുമായി ജില്ലാ ഭരണകൂടം. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2017-18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ മുന്‍ഗണന നിശ്ചയിക്കാന്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയിലാണ് കളക്ടര്‍ കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതി അവതരിപ്പിച്ചത്.

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന ആശയത്തിലൂന്നിയതാണ് പദ്ധതി. വ്യക്തി തലത്തിലും തദ്ദേശ സ്ഥാപനത്തിലും ഈ ഉത്തരവാദിത്തം നടപ്പിലാക്കി മാലിന്യ സംസ്‌കരണത്തില്‍ ശീലങ്ങളുടെ മാറ്റമാണ് പദ്ധതി ആവശ്യപ്പെടുന്നത്. ഇതു പ്രകാരം ഓരോ വീട്ടിലെയും കടകളിലെയും പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കിയ ശേഷം സൂക്ഷിച്ചുവെക്കാനുള്ള നിര്‍ദേശം നല്‍കണം. ഈ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള സംവിധാനം വേണം. വൃത്തിയാക്കിയ പ്ലാസ്റ്റിക് പഞ്ചായത്ത് തലത്തില്‍ സൂക്ഷിക്കാന്‍ താല്‍ക്കാലിക കേ്രന്ദം വേണം. ഈ പ്ലാസ്റ്റിക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും കോര്‍പറേഷന്‍ തലത്തിലും നഗരസഭാ തലത്തിലും സ്ഥാപിക്കുന്ന ഷ്രെഡിംഗ് യൂണിറ്റുകളില്‍ മുറിച്ച് ചെറുതാക്കി റോഡ് നിര്‍മാണത്തിനുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ആക്കി മാറ്റും. ഇത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലെ ക്ലീന്‍ കേരള കമ്പനി മുഖേനയാണ് റോഡ് നിര്‍മാണത്തിന് നല്‍കുന്നത്. ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാനവും ലഭിക്കും. ദ്രവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കുന്നതിനുള്ള പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും. ഇതിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കണം. ആറ് മാസം കൊണ്ട് കര്‍മ പദ്ധതി രൂപപ്പെടുത്തി ഒരു വര്‍ഷം കൊണ്ട് വിജയകരമായി പദ്ധതി ജില്ലയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു.

മാലിന്യം വേര്‍തിരിക്കാത്തതാണ് സംസ്‌കരണത്തിനുള്ള പ്രതിസന്ധി. ഞെളിയന്‍പറമ്പില്‍ 300 ടണ്‍ മാലിന്യം തള്ളിയിരുന്നത് ഇപ്പോര്‍ 70 ടണ്ണായി കുറഞ്ഞു. എന്നാല്‍ 15 ടണ്ണില്‍നിന്ന് മാത്രമാണ് വളം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്. ഖരമാലിന്യവും ദ്രവമാലിന്യവും വേര്‍തിരിക്കാത്തതിനാല്‍ 55 ടണ്‍ കുമിഞ്ഞുകൂടി കിടക്കുന്നു. പന്നി ഫാമിലേക്ക് എന്ന് പറഞ്ഞ് ശേഖരിക്കുന്ന മാലിന്യത്തില്‍ ഭൂരിപക്ഷവും ഫാമുകളിലല്ല, ജലാശയങ്ങളിലും റോഡരികിലുമാണ് എത്തുന്നത്. കോടികള്‍ ചെലവിട്ട് കല്ല്യാണ മണ്ഡപങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് മാലിന്യ സംസ്‌കരണത്തിന് പണവുമില്ല, സ്ഥലവുമില്ല. അതുപോലെയാണ് ഫ്‌ളാറ്റുകളുടെയും സ്ഥിതി. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പദ്ധതിയെ കുറിച്ച് ക്ലീന്‍ കേരള എം.ഡി കബീര്‍ ബി ഹാരൂണും, ജല സംരക്ഷണത്തെ കുറിച്ച് സിഡബ്ല്യുആര്‍ഡി എമ്മിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ദിനേശന്‍ വി. പിയും ജനപ്രതിനിധികളോട് സംസാരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പ്ലാനിങ് ഓഫീസര്‍ എം.എ ഷീല, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.