ബോവിക്കാനം: മുളിയാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 28 ന് ബ്രഹ്മശ്രീ അരവത്ത് ദാമോദരന്‍ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ വിവിധ പരിപാടികളോടെ നടക്കും.
രാവിലെ 6.30ന് അഭിഷേകപൂജ, 7.30ന് ഉഷഃപൂജ, 8.30 ഗണഹോമം, 9.30ന് കലശാഭിഷേകം, 11 മഹാപൂജ, 11.30മുതല്‍ എഴുന്നള്ളത്ത്, നൃത്തോത്സവം, ഭട്ടലു കാണിക്ക, പ്രസാദ വിതരണം, അന്നദാനം. വെകുന്നേരം 3ന് നടക്കുന്ന സാംസ്‌കാരിക പരിപാടി ധര്‍മ്മസ്ഥല മേളം യക്ഷഗാന ഭാഗവതര്‍ രാമകൃഷ്ണ മയ്യ ഉദ്ഘാടനം ചെയ്യും.
കൊല്ലങ്കാന ബ്രഹ്മശ്രീ ഗണാധിരാജ തന്ത്രി അനുഗ്രഹഭാഷണം നടത്തും. കവി രാഘവന്‍ ബെള്ളിപ്പാടി മുഖ്യാതിഥിയായിരിക്കും. കുമാരി ശ്രദ്ധ ഹൊള്ള എഴുതിയ പ്രകൃതി സൗന്ദര്യം എന്ന പുസ്തകം ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യും. തുടര്‍ന്ന് യക്ഷതൂണീര സംപ്രതിഷ്ഠാന കോട്ടൂരിന്റെ കീഴില്‍ രൂപീകരിച്ച യക്ഷബളഗ മുളിയാറിന്റെ കുട്ടികളുടെ ‘പാണ്ഡവ അശ്വമേധം’ എന്ന യക്ഷഗാനം അരങ്ങേറും.
വൈകിട്ട് 6.30ന് ദീപാരാധന, 7ന് ശ്രീരംഗപൂജ, രാത്രി 8.30 ന് ശ്രീദുര്‍ഗാപരമേശ്വരി യക്ഷഗാന സംഘം,കൊല്ലംകാന അവതരിപ്പിക്കുന്ന യക്ഷഗാന ബയലാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: