പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ എച്ച് ,ആര് സ്ത്രീ തൊഴിലാളികള്‍ക്കു പുരുഷന്മാരെപ്പോലെ മാസം 13 ദിവസം ജോലി ലഭ്യമാക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവില്‍ സ്ത്രീകള്‍ക്ക് നാലുമാസം കൂടുമ്പോഴാണ് 13 ദിവസത്തെ പണി നല്‍കുന്നത്. സ്ത്രീ തൊഴിലാളികളുടെ എണ്ണം കൂടുതലാണെന്നെന്നാണ് അധികൃതരുടെ വാദം. 1994 മുതല്‍ ജോലിക്കു കയറിയ വനിതകള്‍ക്ക് ഇപ്പോഴും തൊഴില്‍ സ്ഥിരതയില്ല. നേരത്തെ ജോലിക്ക് വരുന്ന ദിവസം 350 രൂപയായിരുന്നു കൂലി നിലവില്‍ 600 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
കൂടുതല്‍ ദിവസം ജോലി നല്കാത്തതിനാല് മാസത്തില്‍ ഇവര്‍ക്ക് നാല് ദിവസത്തെ കൂലിയാണ് ലഭിക്കുന്നത്.2400 രൂപകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ,ഗാര്ഡന് തൊഴിലാളിയുമായ കാഞ്ചന പറയുന്നു.
എന്നാല്‍ പുരുഷന്മാര്ക്ക് മാസം 13 ദിവസം പണി നല്കുന്നു.എന്നാല്‍ ഗാര്‍ഡനില്‍ പുരുഷന്മാരേക്കാള് സ്ത്രീതൊഴിലാളികള്‍ക്കുള്ള പണിയാണ് കൂടുല്‍. ഇവിടെപണിയെടുക്കുന്ന പുരുഷന്മാര് ലോഡിങ് പണിക്കും,മത്സ്യം പിടിക്കാനുമൊക്കെ പോവുന്നുണ്ട്.
ഒരു ദിവസം 67 പുരുഷന്മാര്ക്കും,39 സ്ത്രീകള്‍ക്കുമാണ് ഇപ്പോള്‍ പണി നല്കി വരുന്നത്. മൊത്തം 285 സ്ത്രീ തൊഴിലാളികള്‍ക്കും ,132 പുരുഷതൊഴിലാളികളുമാണ് ഇപ്പോള്‍ ഗാര്‍ഡനില്‍ ജോലിക്കാരായുള്ളത്.
സ്ത്രീകള്‍ക്കും ,പുരുഷന്മാര്ക്കും തുല്യവേതനമാണ് നല്കി വരുന്നത്.അതുപോലെ എല്ലാവര്ക്കും തുല്യമായി പണിയും നല്‍കണമെന്ന് ഒരു വിഭാഗം സ്ത്രീതൊഴിലാളികള്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: