കൂറ്റനാട്: കുണ്ടും കുഴികളും നിറഞ്ഞ് തകര്‍ന്നു കിടക്കുന്ന ചേക്കോട് പറക്കുളം റോഡ് മഴക്കാലമടുത്തിട്ടും നന്നാക്കാത്തതിനാല്‍ പ്രതിഷേധം വ്യാപകം.ആനക്കര പഞ്ചായത്തില്‍ ഉള്‍പ്പെട്ട റോഡ് ഉടന്‍ നന്നാക്കുമെന്ന് പറഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
ചേക്കോട് സ്വദേശി ചാത്തയില്‍ ശശി നല്കിയ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷംമാണ് റോഡിന്റെ ആനക്കര പഞ്ചായത്തില്‍പ്പെട്ട 50 മീറ്ററിലേറെ വരുന്ന ദൂരം റീടാറിങ്ങ് നടത്തുമെന്നും ഇതിനാവശ്യമായ ഫണ്ട് നീക്കി വയ്ക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയത്.
എന്നാല്‍ ജില്ലാ പഞ്ചായത്ത് റോഡിന്റെ റീ ടാറിംഗിനായി പത്ത് ലക്ഷം രൂപ അനുവദിച്ചതായും പറയുന്നു. ഇതുമൂലമാണ് ആനക്കര പഞ്ചായത്ത് ഫണ്ട് നീക്കിവെക്കാത്തതിന് കാരണമായതെന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിലെ വലിയ കുഴികളില്‍ വെളളംകെട്ടി നില്‍ക്കുകയാണ്.ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട ഈ റോഡിന്റെ ടാറിംഗ് നടത്തിയിട്ട് പതിറ്റാണ്ടുകഴിഞ്ഞെങ്കിലും ഇതുവരെയും റീ ടാറിംഗ് നടത്തിയിട്ടില്ല.ഈ റോഡിലെ ആനക്കര പഞ്ചായത്തില്‍പ്പെട്ട ഭാഗമാണ് ഏറ്റവും കൂടുതല്‍ തകര്ന്നിട്ടുളളത്.
വര്‍ഷങ്ങളായി ഇരുപഞ്ചായത്തുകളിലും പരാതി നല്‍കിയെങ്കിലും റോഡിന്റെ റീടാറിംഗ് നടത്തിയിട്ടില്ല. ചേക്കോട് പളളി, മില്ല് സ്റ്റോപ്പിന് സമീപം എന്നിവിടങ്ങളില്‍ വലിയ കുഴിയാണ് ഉള്ളത്.ഇതിന് പുറമെ റോഡിനിരുവശവും ടാര്‍ അടര്‍ന്ന് ആഴത്തിലുളള കുഴികളുമായതിനാല് വാഹനം വരുമ്പോള്‍ വഴിയാത്രകാര്‍ക്ക് റോഡില്‍ നിന്ന് ഇറങ്ങി നില്ക്കാന് പോലും പറ്റാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: