മലപ്പുറം: സര്‍ക്കാരിന്റെ നയമാണ് പോലീസ് നടപ്പാക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണു പ്രണോയിയുടെ കാര്യത്തില്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഒരു വിഷയമുണ്ടായാല്‍ അതിനെ ചുറ്റിപ്പറ്റി നടക്കുന്ന മാധ്യമവിചാരണയാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്ക് ദോഷമാകുന്നതൊന്നും താന്‍ പറയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
















