Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട്ടില്‍ കണ്ണീര്‍ക്കൊയ്‌ത്ത്; സര്‍ക്കാര്‍ കാഴ്ചക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:19 pm IST
in Kerala

ആലപ്പുഴ: കുട്ടനാട്ടില്‍ കൊയ്‌ത്ത് പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളിലെ നെല്ല് യഥാസമയം സംഭരിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി, സര്‍ക്കാര്‍ കാഴ്ചക്കാര്‍. മില്ലുടമകളും സപ്‌ളൈക്കോ ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയെന്ന് ആക്ഷേപം. പാഡി ഓഫീസര്‍മാര്‍ വിഷയത്തില്‍ കൃത്യമായി ഇടപെടല്‍ നടത്തുന്നില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.

ഇത്തവണ കൊയ്‌ത്ത് തുടങ്ങിയപ്പോള്‍ മുതല്‍ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും മില്ലുകാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നെല്ല് കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. മഴ എത്തിയതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. കിഴക്കേക്കര പുളിക്കക്കടവ് പാടശേഖരത്തിലെ 195 ഏക്കറിലെ കൊയ്ത നെല്ല് രണ്ടാഴ്ചയായി പാടശേഖരത്ത് കെട്ടിക്കിടക്കുകയാണ്.

മില്ല് ഉടമകള്‍ 20 കിലോവരെ കിഴിവ് ആവശ്യപ്പെടുകയാണെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. പുഞ്ചക്കൊയ്‌ത്ത് അവസാനഘട്ടത്തില്‍ എത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ വരെ ബാധിക്കുന്ന വിഷയത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. ലോറി സമരവും ഹര്‍ത്താലുകളും നെല്ല് സംഭരണത്തെ സാരമായി തന്നെ ബാധിച്ചു.

നെല്ല് സംഭരിക്കാന്‍ സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ളതു മില്ലുടമകളെയാണ്. നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ചുമതല സപ്ലൈകോ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കാണ്. ഇത്തവണ പുഞ്ചക്കൃഷി ചെയ്ത 26,500 ഹെക്ടറില്‍ പകുതിയിലേറെ പാടശേഖരങ്ങളിലും നല്ല വിളവ് ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഉപ്പുവെള്ളം, കടുത്ത ചൂട് എന്നിവ കാരണം നെല്ല് മോശമാണെന്നാണ് മില്ലുടമകളുടെ നിലപാട്.

ഒരു ക്വിന്റല്‍ നെല്ലിനു ശരാശരി ഏഴു മുതല്‍ 12 കിലോ വരെ കിഴിവെടുത്താണു മില്ലുടമകള്‍ നെല്ല് സംഭരിക്കുന്നത്. ചില പ്രദേശങ്ങളില്‍ ഇതിന്റെ തോത് വളരെയേറെയാണ്. കോടി കണക്കിന് രൂപ വിലമതിക്കുന്ന നെല്ലാണ് ഇത്തരത്തില്‍ മില്ലുകാര്‍ കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കുന്നത്. സര്‍ക്കാരാകട്ടെ വിഷയത്തില്‍ ഇടപെടാതെ കാഴ്‌ച്ചക്കാരുടെ റോളിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.