തിരുവനന്തപുരം: പോലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടേയും (45) സഹോദരന്‍ ശ്രീജിത്തിന്റേയും (35) ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.
ഡെപ്യൂട്ടി സൂപ്രണ്ടിന്റേയും മെഡിസിന്‍ വിഭാഗം മേധാവിയുടേയും മെഡിസിന്‍ പ്രൊഫസറുടേയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇവരെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തി.
മഹിജയ്‌ക്ക് ഇടുപ്പ് വേദനയൊഴിച്ച് മറ്റ് ആരോഗ്യ പ്രശനങ്ങളൊന്നും തന്നെയില്ല. ഇരുവര്‍ക്കും ഡ്രിപ്പ് നല്‍കിവരുന്നു. ജ്യൂസ് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ ഇവര്‍ കഴിക്കുന്നുണ്ട്. ഇവരെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കേണ്ടതില്ലെന്നും വിദഗ്ധ സംഘം വിലയിരുത്തി.
മഹിജയെ പേ വാര്‍ഡിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ വേണ്ട നടപടികളെടുത്തിരുന്നെങ്കിലും വാര്‍ഡില്‍ കഴിയാനായിരുന്നു അവര്‍ക്ക് താത്പര്യം.
















