കാസര്‍കോട്: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ബിജെപി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ഹര്‍ത്താലിനോട് അനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പോലീസിന്റെ മര്‍ദ്ദനമേറ്റ് സന്ദീപ് എന്ന യുവാവ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. ഇതുമായി ബന്ദപ്പെട്ട് കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയെ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.
സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ഡിവൈഎസ്‌പി ഹസൈനാര്‍ അന്വേഷിക്കുമെന്ന് എസ്.പി ജെ.സി സൈമണ്‍ അറിയിച്ചു.
















