റാന്നി: അങ്ങാടി പഞ്ചായത്തില്‍ മാമുക്ക് പാലത്തോടു ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കാന്‍ കേന്ദ്രസഹായം. ഇതിന്റെ നിര്‍മാണത്തിന് ആദ്യഘട്ടമായി 40 ലക്ഷം രൂപ അനുവദിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. റാന്നി ടൗണിലും പരിസരങ്ങളിലും കുട്ടികള്‍ക്കായി പാര്‍ക്കില്ല.
അങ്ങാടി പഞ്ചായത്തിന് മാമുക്ക് വലിയതോടിനോടു ചേര്‍ന്ന് ഒരേക്കറോളം സ്ഥലമുണ്ട്.കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത സ്ഥലമാണിത്.പേട്ട ടാക്സി സ്റ്റാന്‍ഡ് മുതല്‍ മുകളിലേക്ക് തോടിന്റെ തീരത്തായി കിടക്കുന്ന സ്ഥലമാണിത്.ചുറ്റും സുരക്ഷിത വേലി കെട്ടി സംരക്ഷിക്കണം. ഇവയ്ക്കുള്ള പണമാണ് ആദ്യഘട്ടമായി എംപി അനുവദിച്ചിരിക്കുന്നത്. തോടിന്റെ വശം ഡിആര്‍ കെട്ടി സംരക്ഷിക്കേണ്ടതുണ്ട്.
ഇതിന് പഞ്ചായത്തിന്റെ സഹായത്തോടെ വന്‍കിട ജലസേചന വിഭാഗത്തെ സമീപിക്കുമെന്ന് എംപി പറഞ്ഞു. കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ചാരുബെഞ്ചുകള്‍, ചെറിയ കുടിലുകള്‍ എന്നിവ നിര്‍മിക്കും. കായിക വിനോദത്തിനുള്ള സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. പഞ്ചായത്തിന്റെ ചുമതലയില്‍ ഇവിടെ പൂന്തോട്ടം വളര്‍ത്തും. സ്ഥലം മണ്ണിട്ടുയര്‍ത്തുന്നതിന് മുന്‍പ് ഉണങ്ങിയും മറ്റും നില്ക്കുന്ന റബര്‍ മരങ്ങള്‍ മുറിച്ചു നീക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു പുല്ലാട് പറഞ്ഞു.
ഇവിടേക്കെത്താന്‍ റോഡില്ലായിരുന്നു. അടുത്ത കാലത്ത് പഞ്ചായത്ത് ഇടപെട്ട് റോഡ് പണിതു. വാഹനങ്ങളിപ്പോള്‍ സ്ഥലത്തെത്തും. നിരപ്പായ സ്ഥലമാണെങ്കിലും റോഡിന്റെ പൊക്കത്തില്‍ മണ്ണിട്ടുയര്‍ത്തണം.
തടിയുടെ വില നിശ്ചയിച്ചു നല്കാന് വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്.ഇതു ലഭിച്ചാല്‍ തടികള്‍ ലേലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം നീക്കി തോട് സംരക്ഷിക്കുന്നതിന് പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കും. തൊഴിലുറപ്പു പദ്ധതി, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 50 ലക്ഷം രൂപ ചെലവഴിച്ച് വലിയകാവ്–പമ്പാനദി സംഗമം വരെ തോട് ശുചീകരിക്കാനാണ് ശ്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: