തിരുവല്ല: വരട്ടാറിനെ വീണ്ടെടുത്ത് ജലസമൃദ്ധമാക്കാന്‍ പുഴനടത്തല് യാത്ര 29ന് നടക്കും.രാവിലെ എട്ടുമണിക്കാണ് നാല് മന്ത്രിമാര്‍ പങ്കെടുക്കുന്ന വരട്ടാര്യാത്ര. തോമസ് ഐസക്, മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരന്, കെ.ടി.ജലീല്‍ എന്നീ മന്ത്രിമാരാണ് പുഴനടത്തല് യാത്രയില്‍ പങ്കുചേരുക.
പുതുക്കുളങ്ങരയില്‍നിന്ന് യാത്ര തുടങ്ങും. കോയിപ്രം പഞ്ചായത്ത്, ചെങ്ങന്നൂര്‍ നഗരസഭ എന്നിവയുടെ നേതൃത്വത്തിലുള്ള ആദിപമ്പായാത്ര വഞ്ചിപ്പോട്ടില്‍ കടവില്‍നിന്ന് രാവിലെ ഏഴിന് തുടങ്ങും. ഈ യാത്ര പുതുക്കുളങ്ങരയില്‍ വരട്ടാര്‍ യാത്രയില്‍ സംഗമിക്കും. തിരുവന്വണ്ടൂരിലാണ് സമാപനം.മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷംകൊണ്ട് വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് ‘വരട്ടെയാര്‍’ എന്ന പേരില്‍ ഇപ്പോള്‍ നടത്തുന്ന പദ്ധതികളുടെ ലക്ഷ്യം.
മന്ത്രിമാരുടെ വരട്ടാര്‍ യാത്രയ്ക്കുമുന്നോടിയായി തദ്ദേശഭരണ സ്ഥാപനതലത്തിലുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. ചെങ്ങന്നൂരില്‍ നടന്ന അവസാനവട്ട അവലോകനയോഗത്തില്‍ വിവിധ പഞ്ചായത്തുകള്‍ പുനരുജ്ജീവന പദ്ധതികള്‍ അവതരിപ്പിച്ചു. പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് സബ് കളക്ടര്‍ അധ്യക്ഷനായ സമിതിയെ തിരഞ്ഞെടുത്തു.വരട്ടാര്‍ യാത്രയുടെ വിളംബരജാഥ 26ന് രാവിലെ എട്ടിന് വഞ്ചിപ്പോട്ടില്‍ കടവില്‍നിന്ന് തുടങ്ങും. ചെങ്ങന്നൂര്‍, ആറന്മുള എം.എല്‍.എ.മാര്‍ പങ്കെടുക്കും. ശുചിത്വ മിഷന്റെ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അവലോകനയോഗത്തില്‍ അവതരിപ്പിച്ചു.
യോഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.തൊഴിലുറപ്പും സന്നദ്ധ സേവനവും സമന്വയിപ്പിച്ച് പുഴയിലെ കളകള്‍ നീക്കംചെയ്യും.വരട്ടാര്‍ അതിരുകള്‍ നിശ്ചയിക്കാന്‍ റവന്യൂ വകുപ്പിന്റെ സര്‍േവ. പുനരുജ്ജീവനപ്രക്രിയകള് തീരുമാനിക്കാന്‍ പരിസ്ഥിതി ആഘാത പഠനം.
പഠന ഫലങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ചര്‍ച്ച ചെയ്യും. *വൃഷ്ടിപ്രദേശത്തെ നീര്‍ചാലുകളുടെ പുനരുജ്ജീവനം ഉറപ്പ് വരുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: