കല്‍പറ്റ: വയനാട് ചുരത്തില്‍ നിയന്ത്രണം തെറ്റിയ കെ.എസ് ആര്‍ ടി സി ബസിലെ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. തൊടുപുഴയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ ബസ് ചുരത്തിലെ ഒമ്പതാം വളവിനടുത്ത് സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. ബസിന്റെ ഒരു വശം മുഴുവനായും സുരക്ഷാ ഭിത്തിക്ക് അപ്പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയിലായിരുന്നു. പാതിഭാഗവും താഴ്ചയുള്ള ഭാഗത്തേക്കായിട്ടും ബസ് താഴേക്ക് പതിക്കാതിരുന്നതിനാല്‍ നിരവധി പേരുടെ ജീവനാണ് രക്ഷപ്പെട്ടത്. ഡ്രൈവറുടെ വശത്തുള്ള വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
















