ബാലുശ്ശേരി: ബാലുശ്ശേരി എക്‌സൈസ് ഇതര സം സ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 125 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റിലായി. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൂനൂര്‍ മാര്‍ക്കറ്റ് റോഡില്‍ നിന്നും 25 ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്കായി കൊണ്ടുവന്ന 75 ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശിയായ മുജിബുര്‍റഹിമാ(42)നെയും ബാലുശ്ശേരി ബസ് സ്റ്റാന്റ് പരിസരത്തു നിന്നു 15 പാക്കറ്റുകളിലായി 50 ഗ്രാം കഞ്ചാവുമായി ഇംറാജുല്‍ ഇസ്ലാം (21) മിനെയും എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ ആര്‍. എന്‍. ബൈജുവും സംഘവും പിടികൂടിയത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തല്‍ ചെയ്യപ്പെട്ടതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ 20 വരെ എക്‌സൈസ് വകുപ്പ് സ്‌പെ ഷ്യല്‍ എന്‍ഫോഴ്‌സ് മെന്റ് കാലയളവായി പ്രഖ്യാപിച്ചിരിക്കുകയാണ്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എ.ജി. തമ്പി, എ.കെ. സുരേഷ്ബാബു, യു. പി. മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. പി. ഷാജു, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















