പത്തനംതിട്ട: മുന്‍ സര്‍ക്കാരുകള്‍ ആരംഭിക്കുകയും എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും മുടങ്ങിപ്പോവുകയും ചെയ്ത എല്ലാ മരാമത്ത് പണികളും പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. റാന്നി മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വികസന കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തില്ല. സംസ്ഥാന ബജറ്റിലും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലും കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങള്‍ക്കും തുല്യപരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ലകാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ 1200 കിലോമീറ്റര്‍ നീളത്തില്‍ 4500 കോടി രൂപ ചെലവില്‍ മലയോര ഹൈവേ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകളും നബാര്‍ഡ് തുടങ്ങിയ വിവിധ ഏജന്‍സിയുടെ ഫണ്ടുകളും വിനിയോഗിക്കും. ഇതിനു പുറമേയാണ് 6500 കോടി രൂപ അടങ്കല്‍ പ്രതീക്ഷിക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മാണവും ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ സമാന്തരമായി പോകുന്ന തീരദേശ ഹൈവേയും മലയോര ഹൈവേയും കേരളത്തിന്റെ വികസനത്തിന് പുതിയ നാഴികക്കല്ലാകുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 117000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മരാമത്ത് വകുപ്പില്‍ ഇതുവരെ നടന്നത്.
സംസ്ഥാനത്തെ 2300 വരുന്ന പാലങ്ങളില്‍ 365 എണ്ണം അപകടാവസ്ഥയിലാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇവ പുനര്‍ നിര്‍മിക്കുന്നതിന് 7000 കോടി രൂപയോളം ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലുള്ള പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. നഷ്ടപ്പെട്ട കേരളീയ സംസ്കാരത്തെ വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ സമഗ്ര മാറ്റത്തിന് കാരണമാകുന്ന ഹരിതകേരളം പദ്ധതി പോലെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. കൃഷിയിലേക്ക് നാം തിരിച്ചുപോവുകയാണെങ്കില്‍ നമ്മുടെ നഷ്ടപ്പെട്ട സംസ്കാരം തിരികെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: