Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനറല്‍ കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: മുരളീധര്‍ റാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:23 pm IST
in Kerala

കോഴിക്കോട്: കേരളം നീതി നിഷേധത്തിന്റെയും നിയമ രാഹിത്യത്തിന്റെയും നാടായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു പറഞ്ഞു.

നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്നിരിക്കുന്നു. മകനെ നഷ്ടപ്പെട്ട അമ്മയുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ബിജെപി ഗൂഢാലോചന നടത്തിയെന്ന് തെറ്റായ പ്രചരണം നടത്തി ഒരമ്മക്ക് നീതി നിഷേധിക്കുകയാണ്. മഹിജയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പിന്നാക്ക വിഭാഗക്കാരും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടുന്നു. പ്രമുഖ സിനിമാ നടിക്കു പോലും സുരക്ഷ ഇല്ലാതാകുമ്പോള്‍ സിനിമാ വ്യവസായം എങ്ങനെയാണ് മുന്നോട്ടുപോവുക. പാര്‍ട്ടി നടത്തുന്ന അക്രമത്തിന് പോലീസ് പിന്തുണ നല്‍കുകയാണ്. പിണറായി പരാജയപ്പെട്ട മുഖ്യമന്ത്രിയാണ്.

ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. വികസനവും അക്രമവും ഒന്നിച്ചുപോകില്ല. സിപിഎം അക്രമത്തിനെതിരെ ഭാരതം മുഴുവന്‍ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. സുരക്ഷ തകരുമ്പോള്‍ ജനാധിപത്യം ഇല്ലാതാവുന്നു-അദ്ദേഹം പറഞ്ഞു.

ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കി കേരളത്തിലും ദക്ഷിണ ഭാരതത്തിലും ബിജെപി വന്‍ മുന്നേറ്റം നടത്തും. കേരളം, തമിഴ്‌നാട്, തെലുങ്കാന, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കും. പ്രവര്‍ത്തകര്‍ 15 ദിവസമെങ്കിലും മുഴുവന്‍ സമയ പ്രവര്‍ത്തകരായി മാറി താഴേ തലം പ്രവര്‍ത്തനം കരുത്തുറ്റതാക്കും. ബിജെപി കേരളത്തെ ലക്ഷ്യമിട്ടു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വികസന അജണ്ട ജനങ്ങളിലെത്തിക്കുക, നികുതി ഘടനയില്‍ വിപ്ലവകരമായ പരിവര്‍ത്തനം സാധ്യമാക്കുന്ന ജിഎസ്ടി ബില്ലിന്റെ സാധ്യതകള്‍ ജനങ്ങളിലെത്തിക്കുക, കള്ളപ്പണം തടയുന്നതില്‍ ഡിജിറ്റല്‍ സാമ്പത്തിക മാര്‍ഗ്ഗത്തിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിന് സംസ്ഥാനത്തില്‍ നേതാവുപോലുമില്ലാത്ത അവസ്ഥയാണ്.

പരാജയപ്പെട്ട, മണ്ണടിഞ്ഞ ഒരാശയത്തിന്റെ നൂറാം വാര്‍ഷികമാണ് സിപിഎം ആചരിക്കുന്നതെന്ന് ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. മണ്ണടിഞ്ഞ പ്രത്യയ ശാസ്ത്രത്തെക്കുറിച്ചല്ല സജീവമായി നിലനില്‍ക്കുന്ന ആശയങ്ങളെക്കുറിച്ചാണ് ബിജെപി ജനങ്ങളോട് സംസാരിക്കുന്നത്. തരുണ്‍ വിജയന്റെ പ്രസ്താവന അദ്ദേഹം തന്നെ പിന്‍വലിച്ചിരിക്കുന്നുവെന്ന് ചോദ്യത്തിനുത്തരമായി പറഞ്ഞു.

തമിഴ് ഭാഷക്ക് വേണ്ടിയും തിരുക്കുറലിനു വേണ്ടിയും തിരുവള്ളൂവര്‍ പ്രതിമ സ്ഥാപിക്കുന്നതിനു വേണ്ടിയും ഏറെ സംഭാവന ചെയ്ത വ്യക്തിയാണ് തരുണ്‍ വിജയ്. ഹരിദ്വാറില്‍ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിക്കുന്നതിന് മഹത്തായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്-മുരളീധര്‍ റാവു വിശദീകരിച്ചു. ബിജെപി ജന്മദിനമായ ഏപ്രില്‍ ആറു മുതല്‍ അംബേദ്കര്‍ ജയന്തി ദിനമായ 14 വരെ ഭാരതത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും സാമുഹ്യ സമരസതാ സമ്മേളനം നടക്കും.

ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗങ്ങള്‍ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.