Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 04:47 pm IST
in Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.പി. കുഞ്ഞോല്‍, ഇ.എസ്. ബിജു, കെ.പി. ശശികല, ജഗദീഷ് കാരന്ത്, പി.കെ. ഭാസ്‌കരന്‍, കെ.വി. ശിവന്‍, പി.ജി. ശശികല, നിഷാ സോമന്‍, ബിന്ദു മോഹന്‍ എന്നിവര്‍ സമീപം.

ആലപ്പുഴ: സ്വാശ്രയ കേരളം, സ്വാഭിമാന കേരളം എന്ന സന്ദേശമുയര്‍ത്തി ഹിന്ദു ഐക്യവേദി 14-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ഹൈന്ദവ ഐക്യത്തിന്റെ കാഹളം മുഴക്കി ആയിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത.് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്‍ ഉള്‍ക്കരുത്ത് കൊണ്ടു ഹിന്ദുസമുഹം വെല്ലുവിളികള്‍ അതിജിവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശ വിരുദ്ധരുടെ വെല്ലുവിളികള്‍ ഇനിയും നേരിടേണ്ടതുണ്ട്. അവഗണനയുടെയും, അവഹേളനത്തിന്റെയും കാലം കഴിഞ്ഞു. ഇനി എതിര്‍പ്പിന്റെ കാലമാണ്. ദേശവിരുദ്ധരോടൊപ്പം കമ്മ്യുണിസ്റ്റുകളും, ചില മാധ്യമങ്ങളും ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് ദേശീയ ഉണര്‍വിനെ തടയാനാവില്ല. അതിന്റെ തെളിവാണ് രാജ്യമെങ്ങും കാണുന്നത്. ദേശവിരുദ്ധരെ അവഗണിച്ച് ദേശീയതക്കനുകൂലമായ ചില നല്ല സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പശുക്കളെ സംരക്ഷിക്കുക, അയോദ്ധ്യയില്‍ ക്ഷേത്രം പണിയുക, കാശ്മീരിന് പ്രതേക പദവി വേണ്ട എന്ന അഭിപ്രായം മുസ്ലീം വിഭാഗത്തില്‍ നിന്ന് തന്നെ ഉയര്‍ന്നത് ഇതിനുദാഹരണമാണ്. ഇത് ശുഭസുചകമാണെന്നും സേതുമാധവന്‍ പറഞ്ഞു

പ്രശ്‌നങ്ങളും, വെല്ലുവിളികളും ഹൈന്ദവര്‍ ഒന്നിച്ചുനിന്ന് നേരിടും. ഹിന്ദുസമുഹത്തിനെതിരെ ഉയരുന്ന ഒരു വെല്ലുവിളിയും ഇനി ചോദ്യം ചെയ്യാതെ പോകരുതെന്ന സംഘ നിര്‍ദ്ദേശമാണ് ഹൈന്ദവ ഉണര്‍വിന് കാരണമായത്. ഹൈന്ദവ എകീകരണത്തെയും, ധര്‍മ്മത്തെയും അവഹേളിച്ച കമ്മ്യുണിസ്റ്റുകള്‍ ഇപ്പോള്‍ ഹൈന്ദവ ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ്. അധികാരം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ് ഭരണാധികാരികളെന്നും സേതുമാധവന്‍ പറഞ്ഞു.

ഇസ്ലാം മതത്തിന്റെ പേരില്‍ ചിലര്‍ ദേശീയത തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ക്ക് കമ്മ്യുണിസ്റ്റുകള്‍ കുടപിടിക്കുകയാണ്. ഹിന്ദു സംസ്‌ക്കാരത്തെ അവഹേളിക്കുന്നതാണ് മതേതരത്വമെന്ന് കരുതുന്നവര്‍ അധികാരത്തില്‍ വരുന്നത് അപകടകരമാണ്. ഇതിനെതിരെ ഹിന്ദുസമുഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല അദ്ധ്യക്ഷയായി. ഹിന്ദു ജാഗരണ്‍മഞ്ച് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് മുഖ്യാതിഥിയായിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ. എസ്, ബിജു, കെ.പി. ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗവറാം, ആര്‍.വി. ബാബു, സെക്രട്ടറി കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. രാവിലെ സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി തയ്യാറാക്കിയ ഹിന്ദുത്വം ഭീഷണിയുടെ മുള്‍മുനയില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പട്ടികജാതി പീഡനങ്ങള്‍, പട്ടിക വിഭാഗങ്ങളോട് സര്‍ക്കാര്‍ വഞ്ചന എന്നീ ലഘുപുസ്തകങ്ങളും നാരായണീയം ഗദ്യം, മരണാനന്തരക്രിയകളുടെ ശാസ്ത്രീയത എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു.

പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയ്‌ക്ക് സമാപിക്കും. വൈകിട്ട് മൂന്നിന് കളര്‍കോട് നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് പുന്നപ്ര കപ്പക്കടയില്‍ പൊതു സമ്മേളനം ശിവഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സീമാജാഗരണ്‍ മഞ്ച് സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കെ. പി. ശശികല ടീച്ചര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.