കേന്ദ്രമന്ത്രി സി.ആര്‍. ചൗധരി മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു
മൂന്നാര്‍(ഇടുക്കി): മൂന്നാറിലെ കയ്യേറ്റങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരി. മൂന്നാറിലെ കയ്യേറ്റ ഭൂമി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കും. കയ്യേറ്റക്കാരായ ഭൂമാഫിയയില്‍ നിന്നു സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇക്കാനഗര്‍, പള്ളിവാസല്‍ എന്നീ സ്ഥലങ്ങളിലെ കയ്യേറ്റഭൂമി സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് ബിനു.ജെ.കൈമള്‍തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
















