സ്റ്റോക്‌ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നാലുപേരെ കൊലപ്പെടുത്തിയ കേസില്‍, നാലു പേര്‍കൂടി കസ്റ്റഡിയിലായി. രണ്ട് വ്യത്യസ്ത നീക്കങ്ങളിലൂടെയാണ് ഇവരെ പിടികൂടിയത്.
സ്റ്റോക്ക്‌ഹോമിലുള്ള ഒരു വീട്ടില്‍ നിന്ന് ഒരാളെ കസ്റ്റഡയിലെടുത്തപ്പോള്‍, പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മൂന്നു പേരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഉസ്‌ബെക്കിസ്ഥാന്‍കാരനായ 39വയസുള്ള ട്രക്ക് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ അക്രമി ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയത്.
















