ജനീവ: ഐക്യരാഷ്‌ട്ര സഭയുടെ സമാധാന വക്താവായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തിലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് മലാല യൂസഫ് സായി. നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മലാല.
















