Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

രാമനവമിയില്‍ ഉയിര്‍ത്തെഴുന്നേറ്റ് ബംഗാളിലെ ഹൈന്ദവ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:45 pm IST
in Special Article

ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സരസ്വതി പൂജക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദ്യയുടെ ദേവതയാണ് സരസ്വതി. സരസ്വതി പൂജ ബംഗാളില്‍ മതപരമായ ആഘോഷത്തിനപ്പുറം സാംസ്‌കാരികോത്സവമാണ്. കേരളത്തിലെ ഓണം പോലെ. മൂന്നരപ്പതിറ്റാണ്ട് കാലത്തെ ഇടത്പക്ഷ ഭരണത്തിലും സര്‍ക്കാര്‍ ഉത്തരവോടെയാണ് സരസ്വതി പൂജ നടന്നത്. എന്നാല്‍ ആദ്യമായി ഉത്തവണ തീവ്രമുസ്ലിം പുരോഹിതരുടെ എതിര്‍പ്പില്‍ പല സ്‌കൂളുകളിലും പൂജ മുടങ്ങി. മമത സര്‍ക്കാര്‍ മതതീവ്രവാദികള്‍ക്കൊപ്പം നിലകൊണ്ടു.

ദര്‍ഗ്ഗാ പൂജക്കും സമാനമായ സ്ഥിതിയാണ് ബംഗാളിലെ ഹൈന്ദവ സമൂഹം അഭിമുഖീകരിച്ചത്. ദുര്‍ഗാ പൂജയും മുഹറവും അടുത്തടുത്ത ദിവസങ്ങളായതിനാല്‍, നിമഞ്ജനത്തിന് സര്‍ക്കാര്‍ സമയ പരിധി ഏര്‍പ്പെടുത്തി. മമതയുടെ ജിഹാദി പ്രേമം തുറന്നുകാണിക്കാന്‍ ഒടുവില്‍ കോടതി തന്നെ വേണ്ടിവന്നു. സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് തുറന്നടിച്ച കല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ദുര്‍ഗാ പൂജക്കിടെ വ്യാപക അക്രമങ്ങളും അരങ്ങേറി.

ജനവരിയില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന മാള്‍ഡ ജില്ലയിലുണ്ടായ ഏകപക്ഷീയ ആക്രമണത്തില്‍ നൂറ് കണക്കിന് ഹിന്ദുക്കള്‍ക്ക് വീട് നഷ്ടപ്പെട്ടു. കല്‍ക്കത്തയിലെ ഹൗറ ജില്ലയില്‍ അടുത്തിടെ അറുപതോളം ഹിന്ദു വീടുകള്‍ തകര്‍ത്തു. തീവ്ര മുസ്ലിം നേതാക്കളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കളാണ്. വര്‍ഗ്ഗീയ അക്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ മറയില്ലാതെ ലഭിക്കുന്നു. ഏതക്രമത്തെയും ദയയില്ലാതെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിന്‍ലാദനും യാക്കൂബ് മേമനും വേണ്ടി പ്രാര്‍ത്ഥന നടത്തിയ കല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ മസ്ജിദ് ഇമാം ബര്‍ക്കാത്തിയെപ്പോലുള്ളവരാണ് മമതയുടെ ഇപ്പോഴത്തെ ബന്ധുക്കള്‍.

ആഘോഷങ്ങളും ആചാരങ്ങളും തടസ്സപ്പെടുത്തുന്നതും ഭരണകൂട പിന്തുണയോടെ നടക്കുന്ന അക്രമവും തുടര്‍ക്കഥയായതോടെയാണ് രാമനവമി ഹൈന്ദവ സംഘടനകള്‍ ഒന്നാകെ ഏറ്റെടുത്തത്. മുഗളരുടെയും ബ്രിട്ടീഷുകാരുടെയും അധിനിവേശ കാലത്തും ബംഗാളില്‍ രാമനവമി ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ചുരുക്കം ചില വീടുകളില്‍ മാത്രമായി ആഘോഷം ചുരുങ്ങി. അടിച്ചമര്‍ത്തലിനെതിരായ പ്രതിരോധമായി ശ്രീരാമ ബിംബത്തെ ആര്‍എസ്എസ് ഉയര്‍ത്തിക്കാട്ടിയതോടെ ബംഗാള്‍ ഇത്തവണ കാവിയണിഞ്ഞു. കോയമ്പത്തൂരില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി സഭ ബംഗാളിലെ ഹിന്ദുവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

ഇതുവരെ കാണാത്ത രാമനവമി ആഘോഷത്തിനാണ് ബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. ഇരുനൂറിലേറെ ഘോഷയാത്രകളാണ് ഇതുവരെ നടന്നത്. രണ്ടായിരം മുതല്‍ ഇരുപതിയായിരം വരെ ആളുകള്‍ വിവിധ ഘോഷയാത്രകളില്‍ പങ്കെടുത്തു. തെരുവുകളിലെങ്ങും കാവിക്കൊടികള്‍ പാറുന്നു. അന്തരീക്ഷത്തില്‍ ജയ് ശ്രീരാം വിളികള്‍ അലയടിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ രാമനവമി ആശംസകള്‍ നിറഞ്ഞുനില്‍ക്കുന്നു. മുഴുവന്‍ ഗ്രാമങ്ങളിലും ആഘോഷത്തിന്റെ അലയൊലികള്‍ ദൃശ്യമാണ്. ഏപ്രില്‍ 11ന് ഹനുമാന്‍ ജയന്തി ദിനത്തില്‍ കല്‍ക്കത്തയിലെ വിരാട റാലിയോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുന്നത്.

ഇടത് ആധിപത്യവും മമതയുടെ ഭരണവും അന്യമാക്കിയ ഹിന്ദുത്വാഭിമാനബോധം ബംഗാള്‍ ഈ രാമനവമിയിലൂടെ തിരികെപ്പിടിച്ചിരിക്കുന്നു. ബര്‍ക്കാത്തിയെപ്പോലുള്ള ജിഹാദി നേതാക്കളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് വഴങ്ങില്ലെന്ന ഹൈന്ദവ സമൂഹത്തിന്റെ പരസ്യപ്രഖ്യാപനമാണിത്. അപരവത്കരിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം വീണ്ടെടുത്ത പ്രതീകമായി ശ്രീരാമന്‍ പുനര്‍ജനിച്ചിരിക്കുന്നു. ബംഗാളിലെ വര്‍ത്തമാന കാലത്ത് ശ്രീരാമനവമി ആഘോഷം മാത്രമല്ല. കൃത്യമായ രാഷ്‌ട്രീയവും അത് അടയാളപ്പെടുത്തുന്നുണ്ട്. ഹിന്ദുവിന്റെ നിലനില്‍പ്പിന്റെ രാഷ്‌ട്രീയമാണത്. അയോധ്യാ പ്രക്ഷോഭമാണ് സാംസ്‌കാരിക ദേശീയതയെ അധികാരത്തിലേറ്റിയത്. ബംഗാളിലെ മമത ഭരണത്തെ അതേ ശ്രീരാമവികാരം വലിച്ചുതാഴെയിടുന്ന കാലവും അകലെയല്ല.

ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ ഇത്തവണയും മമത സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. തൃണമൂല്‍ ഭരിക്കുന്ന കല്‍ക്കത്ത ദംദം നഗരസഭ ഘോഷയാത്രക്ക് അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ കോടതിയെ സമീപിച്ചാണ് ഹൈന്ദവ സംഘടനകള്‍ അനുമതി വാങ്ങിയെടുത്തത്. അതേ മമത ഇപ്പോള്‍ പാര്‍ട്ടി ബാനറില്‍ ശ്രീരാമനവമി ആഘോഷിക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നു. ബംഗാളിന്റെ മുഖം മാറുന്നത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിന്റെ സൂചനയാണിത്. മതപരമായ ആക്രമണോത്സുകത പ്രകടിപ്പിക്കുകയല്ല ഹൈന്ദവ സംഘടനകളുടെ ലക്ഷ്യം, കുഴിച്ചുമൂടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കലാണത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.