കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് രണ്ട് സ്കൂളിലേക്ക് കായിക പരിശീലന ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഡ്വ.പി.പി.ശ്യാമളദേവി ജില്ലാ പ്രസിഡണ്ടായിരുന്ന ഭരണസമിതിയുടെ അവസാന വര്‍ഷമാണ് 30 ലക്ഷം രൂപക്ക് കായികോപകരണങ്ങള്‍ വാങ്ങാന്‍ ഇ ടെന്‍ഡര്‍ നല്‍കിയത്.
കായിക പരിശീലനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന നെല്‍കോ വേള്‍ഡ് കമ്പനിയുടെ അംഗീകൃത ഡീലര്മാരെന്നറിയപ്പെടുന്ന കോഴിക്കോടുള്ള പ്ലേവെല്‍ സ്പോര്‍ട്സ് കമ്പനിയാണ് ഉപകരണങ്ങള്‍ ജില്ലയിലത്തെിച്ചത്. ഉപകരണങ്ങളെത്തിയ ഉടന്‍ തന്നെ ഉപകരണങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കായികാധ്യാപകരും വിദഗ്ധരും വിലയിരുത്തിയിരുന്നു. സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേണ്ടെന്ന കായിക പരിശീലകരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ആദ്യം സ്പോര്‍ട്സ് കൗണ്‍സിലിലെ ചിലരെയും കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സിനെയും ഏല്‍പ്പിക്കുകയായിരുന്നു. 25 ലക്ഷം ഉപകരണങ്ങളുടെ സാധനങ്ങളാണ് വാങ്ങിക്കൂട്ടിയത്.
കുമ്പള ഹയര്‍ സെക്കണ്ടറി സ്കൂള്‍, വെള്ളിക്കോത്ത് മഹാകവി പി.സ്മാരക സ്കൂള്‍ എന്നിവിടങ്ങളില്‍ വാങ്ങിയ ഉപകരണങ്ങള്‍ സൂഷിക്കുകയും ചെയ്തു. പോള്‍ വോള്‍ട്ട്, ഹൈജമ്പ് ബെഡ്, ത്രോയിംഗ് എക്യൂപ്മെന്റ്സ്, ഹഡില്‍സ് ഹാമേഴ്സ്, പോള്‍വാള്‍ട്ട് സ്റ്റിക്ക്, ക്രോസ് ബാര്‍ തുടങ്ങി കായികോപകരണങ്ങളാണ് വാങ്ങികൂട്ടിയതെങ്കിലും ഒന്നിനും നിലവാരമുണ്ടായിരുന്നില്ല. വിജിലന്‍സ് കേസിലായതിനാല്‍ കഴിഞ്ഞ ജില്ലാ കായിക മേളക്ക് ഈ പരിശീലനോപകരണങ്ങള്‍ ഒന്നും പോലും ഉപയോഗിക്കാനായില്ല. കമ്പനി ഉപകരണങ്ങള്‍ തിരിച്ചെടുക്കാനും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഉപകരണങ്ങള്‍ സൂക്ഷിച്ച രണ്ട് സ്കൂളുകള്‍ക്കും ഇത് ബാധ്യതയാവുകയായിരുന്നു. ഇപ്പോള്‍ ഉപകരണങ്ങളേറ്റെടുത്ത വെള്ളിക്കോത്ത് പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനും ഹെഡ്മാസ്റ്ററും സ്ഥലം മാറിപ്പോവുകയാണ്. കേസിലുള്ള ഉപകരണങ്ങളായതിനാല്‍ ഇവര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ സ്കൂളിന്റെ പ്രധാന ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉണ്ടായ കാലതാമസം പുതിയ അധ്യയന വര്‍ഷവും ഉപകരണങ്ങള്‍ വാങ്ങുന്നതിന് തടസമായി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: