കെയ്‌റോ: ഓശാന ഞായറില്‍ ഈജിപ്തിലെ രണ്ടു പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദത്വം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തെ മാര്‍പാപ്പ അപലപിച്ചു. പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി രാജ്യത്ത് മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാര്‍പാപ്പ ഈജിപ്ത് സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടനങ്ങള്‍.
കോപ്ടിക് പള്ളികളാണ് ഐഎസ് ലക്ഷ്യമിട്ടത്. കെയ്‌റോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ടാന്റയില്‍ പള്ളിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടുകയായിരുന്നു. ഇവിടെ 28 പേര്‍ കൊല്ലപ്പെട്ടു, 78 പേര്‍ക്ക് പരിക്കേറ്റു. കോപ്ടിക് വിഭാഗത്തിന്റെ പ്രധാന കേന്ദ്രമായ അലക്‌സാന്‍ഡ്രിയയില്‍ പള്ളിയിലേക്ക് ചാവേര്‍ കയറുകയായിരുന്നു. ഇവിടെ 17 പേര്‍ മരിച്ചു, 41 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണങ്ങളില്‍ പതറാതെ നിശ്ചയദാര്‍ഢ്യത്തോടെ ഈജിപ്ഷ്യന്‍ ജനത തിരിച്ചുവരുമെന്ന് അല്‍ സിസി പറഞ്ഞു. സ്വാധീന മേഖലകളിലൊന്നായ ഈജിപ്തില്‍ ഐഎസ് ന്യൂനപക്ഷമായ ക്രൈസ്തവരെ നിരന്തരം ലക്ഷ്യമിടുന്നുണ്ട്.
















