റാഞ്ചി: ഝാര്‍ഖണ്ഡിലെ അഞ്ച് ഗോത്ര ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതംമാറ്റിയ 53 കുടുംബത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ച്‌കൊണ്ട് വന്നു.
ഝാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന മതപരിവര്‍ത്തനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ മാതൃധര്‍മ്മത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മേഖല ക്രിസ്ത്യന്‍ മിഷണറിമാരുടെ പിടിയിലാണ്. മതംമാറിയവരെവരെ തിരിച്ചുകൊണ്ടുവരുന്നത് ഈ മാസം മുഴുവനും തുടരും.
















