വിഷു-ഈസ്റ്റര്‍ പ്രോഗ്രാമായി വന്‍ താര ചിത്രങ്ങളൊന്നുമില്ല. മോഹന്‍ ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ നേരത്തെ തന്നെ ഇറങ്ങിക്കഴിഞ്ഞു. മമ്മൂട്ടിയുടേയും നിവിന്‍പോളിയുടേയും പടങ്ങള്‍ ഇറങ്ങുന്നതും ഫെസ്റ്റിവല്‍ പ്രമാണിച്ചല്ല. നിവിന്റെ ചിത്രം സഖാവ് 15നാണ് ഇറങ്ങുന്നത്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോഴാണ് താരത്തിന്റെ മറ്റൊരു വമ്പന്‍ ചിത്രം പുത്തന്‍ പണം ഇന്നിറങ്ങുന്നത്. സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ഈ രഞ്ജിത്ത് ചിത്രം.
മമ്മൂട്ടിയുടെ ഒരു ചിത്രം തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കെ മറ്റൊരു ചിത്രം റിലീസ് ചെയ്യുക സാധാരണയല്ല. എന്നാല്‍ പുതിയ സിനിമാവിരുന്നായി പുത്തന്‍ പണം എത്തുകയാണ്. മമ്മൂട്ടിയുടെ നിത്യാനന്ദ ഷേണായ് വേഷം പുതിയ ഗറ്റപ്പാണ്. കാസര്‍ഗോഡ് ഭാഷ പറയുന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
പുതിയ നോട്ടുമാറ്റത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് കഥ.പണ സംബന്ധമായ രഞ്ജിത്തിന്റെ മറ്റൊരു സിനിമ ഇന്ത്യന്‍ റുപ്പി നല്ലചിത്രമെന്ന പേരു നേടിയിരുന്നു. ഈ ചിത്രത്തില്‍ നായകനായിരുന്ന പൃഥ്വി പുത്തന്‍ പണത്തില്‍ അതിഥി താരമായെത്തുന്നു.
ഹനീഫ് അദീനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദറില്‍ ഡേവിഡ് നൈനാന് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബില്‍ഡറായ നൈനാന്റെ വീട്ടില്‍ അപ്രതീക്ഷിതമായൊരു വിപത്തുണ്ടാകുന്നു. അതിനെ അയാള്‍ ഉചിതമായി നേരിടുന്നതാണ് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: